രാത്രികാലങ്ങളിൽ നഗരത്തിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാകുന്നു; യാത്രക്കാരെ ലക്ഷ്യമിട്ട് ഒരു സംഘം

ബെംഗളൂരു : തലസ്ഥാന നഗരിയിലെ തെരുവുകളിൽ ആളുകൾ തമ്മിൽ തല്ലുന്ന ഞെട്ടിക്കുന്ന കേസുകൾ വർദ്ധിച്ചുവരികയാണ്.

ഒറ്റയ്ക്കോ രാത്രിയിലോ വാഹനമോടിക്കുന്നവരെയും ക്യാബ് ഡ്രൈവർമാരെയും ലക്ഷ്യമിട്ട് ഓടിച്ചിട്ട് ആക്രമിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു സംഘത്തെ കൊണ്ട് പൊറുതിമുട്ടുകയാണ് ജനങ്ങൾ.

ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.

ഇന്ന് രാവിലെ രണ്ട് ഇരുചക്രവാഹന യാത്രക്കാർ ക്യാബ് തടഞ്ഞ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഇടത്തോട്ട് പോകുമ്പോൾ സ്ഥലം വിട്ടുകൊടുത്തില്ലേ, ലൈസൻസ് തരു എന്നൊക്കെ പറഞ്ഞ് ഇരുവരും ഡ്രൈവറോട് തർക്കിക്കുകയും ഡ്രൈവറെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

വാഹനത്തിൽ ഡിയോയെ പിന്തുടർന്നെത്തിയ അക്രമികൾ മദ്യപിച്ച നിലയിലായിരുന്നു ഇവരുടെ ബാഗിൽ മദ്യക്കുപ്പികളും കണ്ടെത്തിയട്ടുണ്ട്.

രങ്ക കോളനിക്ക് സമീപം നടന്ന സംഭവത്തിൽ നവീൻ കുമാറാണ് പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts