വാങ്ക് വിളിക്കുന്നസമയത്ത് ഉച്ചത്തിൽ ഹനുമാൻ ഭജൻ വെച്ചതിന് കടയുടമയെ മർദിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ കടയിൽ ഉച്ചത്തിൽ ഹനുമാൻ ഭജൻ വെച്ചതിന് മർദിച്ചെന്ന കടയുടമയുടെ പരാതിയിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.

പ്രദേശവാസികളായ സുലൈമാൻ, ഷാനവാസ്, രോഹിത് എന്നിവരെയാണ് അറസ്റ്റുചെയ്തത്. മൊബൈൽ കട നടത്തുന്ന മുകേഷിനാണ് (26) മർദനമേറ്റത്.

ഞായറാഴ്ച വൈകീട്ട് ആറരയോടെ നഗരത്‌പേട്ടിലാണ് സംഭവം.

ആറംഗസംഘം കടയിലെത്തി വാക്കുതർക്കത്തിലേർപ്പെട്ടശേഷം കടയുടമയെ മർദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു.

  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും

മുകേഷിന്റെ പരാതിയിൽ ഹലസൂരു ഗേറ്റ് പോലീസ് ആറാളുടെ പേരിലാണ് കേസെടുത്തത്.

വാങ്ക് വിളിക്കുന്നസമയത്ത് ഉച്ചത്തിൽ പാട്ട് വെക്കരുതെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ എത്തിയതെന്ന് മുകേഷ് പറഞ്ഞു.

യുവാക്കളും മുകേഷും തമ്മിൽ നേരത്തേ പണമിടപാട് സംബന്ധിച്ച തർക്കം ഉണ്ടായിരുന്നതായും സൂചനയുണ്ട്.

സംഭവത്തിൽ ബി.ജെ.പി.യും ഹിന്ദുസംഘടനാ പ്രവർത്തകരും സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us