സംസ്ഥാനതല ഫുട്ബോൾ താരം മോനിഷ് അപകടത്തിൽ മരിച്ചു

ബെംഗളൂരു: സംസ്ഥാനതല ഫുട്ബോൾ താരം മോനിഷ് (27) (മോനിഷ് കെ) വാഹനാപകടത്തിൽ മരിച്ചു.

ശനിയാഴ്ച രാത്രി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മോനിഷ് കെ.ആർ.പുരം ട്രാഫിക് സ്റ്റേഷന് കീഴിലുള്ള രാമമൂർത്തി നഗർ മേൽപ്പാലത്തിന് സമീപം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു .

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ബാബുസാപല്യ സ്വദേശി മോനിഷിന് ഗുരുതരമായി പരിക്കേറ്റു.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കെ.ആർ. പുര സഞ്ചാർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

  പാചകവാതകക്ഷാമം: ബെംഗളൂരുവിൽ വഴിയോര മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

പരിക്രമ എഫ്‌സി, ഡെക്കാൻ എഫ്‌സി, യംഗ് ചലഞ്ചേഴ്‌സ് എഫ്‌സി എന്നിവയുൾപ്പെടെ വിവിധ ക്ലബ്ബുകൾക്കായി കളിച്ച മോനിഷിന് 2019 ൽ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ഡിയിൽ നിന്ന് കോച്ചിംഗ് ലൈസൻസ് ലഭിച്ച വ്യക്തിയാണ്.

നിലവിൽ ബാംഗ്ലൂർ ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷനിൽ (ബിഡിഎഫ്എ) – എ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ ബെംഗളൂരു ഈഗിൾസ് എഫ്.സി.ക്ക് വേണ്ടി കളിക്കുന്നു.

  പേരാവൂരിലേക്ക് മാറ്റിയത് ഒതുക്കാനാണ് എന്നുള്ളത് വ്യാജ പ്രചാരണം; കെ കെ ശൈലജ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആരാധകൻ ഫ്ലവർ ബോൾ എറിഞ്ഞു; പേടിച്ച് സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്; റോഡ് ഷോയ്ക്കിടെ നടന്ന വൈറൽ വീ‍ഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us