വധുവിനെ കിട്ടാനില്ല; മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി

ബെംഗളൂരു: വധുവിനെ കിട്ടാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ബി. മധുസൂദൻ (26) ആണ് മരിച്ചത്.

വിജയനഗർ ജില്ലയിലെ കുഡ്‌ലിഗിയിൽ ആണ് സംഭവം.

അടുത്തിടെ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മൂന്നു വിവാഹാലോചനകളും മുടങ്ങിപ്പോയത് യുവാവിന് മാനസികമായി വിഷമം ഉണ്ടാക്കിയിരുന്നു.

പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങൾ മുടങ്ങിയതെന്നും ആരോപണമുണ്ട്.

  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!

പലതവണ ശ്രമിച്ചിട്ടും വിവാഹം നടക്കാത്തതിനാൽ യുവാവ് നിരാശയിലായിരുന്നു.

ബന്ധുക്കൾ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

കഴിഞ്ഞ ദിവസം വിഷം കഴിച്ച യുവാവ് വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു.

ചികിത്സക്കിടെയാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്വദേശി ഓർഡർ ചെയ്തത് 1,18,973 രൂപയുടെ ഭക്ഷണം; മാർച്ചിൽ ഇന്ത്യക്കാർ കഴിച്ചുതീർത്ത ഭക്ഷണ റിപ്പോർട്ട് പുറത്ത് വിട്ട് സ്വിഗ്ഗി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us