ബെംഗളൂരു: യെലഹങ്കയിലെ ജികെവികെ കാമ്പസിൽ ഒരുക്കിയിരിക്കുന്ന ഈ വർഷത്തെ കൃഷി മേള സന്ദർശിക്കാൻ ആദ്യ ദിവസം തന്നെ എത്തിയത് 1.31 ലക്ഷംലത്തോളം പേർ.
പ്രദേശത്ത് 625 സ്റ്റാളുകൾക്ക് പുറമെ അലങ്കാര സൂര്യകാന്തിപ്പൂക്കളും ചെറി തക്കാളികളും വിദേശ പച്ചക്കറികളും പ്രദർശനത്തിന് എത്തിയിട്ടുണ്ട്.
ഈ വർഷം കൃഷിമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിരവധി സാങ്കേതിക കണ്ടുപിടുത്തങ്ങളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന നിപ്പിംഗ് മെഷീനും നിയന്ത്രിത കളനാശിനി സ്പ്രേകൾക്കായുള്ള പരിഷ്കരിച്ച നോസലും ആകർശന കേന്ദ്രമായി.
ഗുൽബർഗയിൽ നിന്നുള്ള ശരൺബാസപ്പ പി പാട്ടീൽ എന്ന ‘ക്രുഷി പണ്ഡിറ്റ്’ രൂപകല്പന ചെയ്ത നിപ്പിംഗ് മെഷീന്, ഒരു ദിവസം നാലോ അഞ്ചോ തൊഴിലാളികൾ ചെയ്യുന്നതിനെ അപേക്ഷിച്ച്, ഒരു കർഷകത്തൊഴിലാളിക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ പണി പൂർത്തോയക്കാൻ സാധിക്കും.
വിവിധ സർവ്വകലാശാലകൾ, സഹകരണ സ്ഥാപനങ്ങൾ, ചെറുകിട, ഇടത്തരം ബിസിനസുകൾ, വൻകിട കമ്പനികൾ എന്നിവ സജ്ജീകരിച്ചിട്ടുള്ള ഓരോ സ്റ്റാളും പര്യവേക്ഷണം ചെയ്യാൻ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ അണിനിരന്നിരുന്നു.
അഗ്രികൾച്ചറൽ സയൻസസ് യൂണിവേഴ്സിറ്റി പ്രാദേശികമായി വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതിക കണ്ടുപിടുത്തങ്ങളും വരൾച്ചയെ പ്രതിരോധിക്കുന്ന വിള ഇനങ്ങളും പ്രദർശിപ്പിച്ചു,
ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനത്തുടനീളമുള്ള അഞ്ച് പുരോഗമന കർഷകരെയും ഒരു ഗവേഷകനെയും അവരുടെ കാർഷിക പരീക്ഷണങ്ങൾക്കും അവരുടെ പ്രദേശങ്ങളിലെ കൃഷി, ഹോർട്ടികൾച്ചർ വിളവ് വർദ്ധിപ്പിക്കുന്നതിനുള്ള സംഭാവനകൾക്കും അവാർഡ് നൽകി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.