ഏപ്രിൽ‌ ഒന്നു മുതൽ പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസും പാനിക് ബട്ടനും ഘടിപ്പിക്കണമെന്ന കേന്ദ്ര റോഡ്ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ നിർദേശം.

ബെംഗളൂരു : ഏപ്രിൽ‌ ഒന്നു മുതൽ പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസും പാനിക് ബട്ടനും ഘടിപ്പിക്കണമെന്ന കേന്ദ്ര റോഡ്ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ നിർദേശം കർശനമായി നടപ്പാക്കുമെന്നു ഗതാഗത കമ്മിഷണർ ബി.ദയാനന്ദ. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണിത്. ആവശ്യഘട്ടത്തിൽ യാത്രക്കാർക്കു പാനിക് ബട്ടൺ അമർത്തി അലാം മുഴക്കാം. ജിപിഎസ് സംവിധാനത്തിലൂടെ വാഹനം എവിടെയെന്നു കണ്ടെത്താനുമാകും.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

ബസുകൾ, സ്കൂൾ ബസുകൾ, ടാക്സികൾ എന്നിവയിലെല്ലാം ഇവ ഘടിപ്പിക്കാൻ നിർദേശം നൽകി. വീഴ്ച വരുത്തുന്ന വാഹന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കും. ഓട്ടോറിക്ഷ, ഇ–റിക്ഷ എന്നിവയ്ക്കു നിയമം ബാധകമല്ല. ഒട്ടേറെ വാഹനങ്ങൾ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതു പ്രായോഗികമല്ലെന്നു അധികൃതർ വ്യക്തമാക്കി. അതേസമയം വാഹന ഉടമകളിൽ ഏറെപ്പേർക്കും ഈ നിർദേശത്തെക്കുറിച്ച് അറിവില്ലെന്നും നിയമം പൂർണമായും നടപ്പാകാൻ സമയമെടുത്തേക്കാമെന്നും ഡ്രൈവർമാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts