ക്രൂര മാനഭംഗം : രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് വെടി വെച്ചു വീഴ്ത്തി ..

ബെംഗലൂരു :കസവനഹള്ളിയില്‍ അധ്യാപികയെ ബലാല്‍സംഗം ചെയ്ത തമിഴ്നാട് സ്വദേശികളായ ശങ്കര്‍ ,ശെല്‍വകുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം സാഹസികമായി ബെംഗലൂരു പോലീസ് അറസ്റ്റ് ചെയ്തു ..തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയ്ക്കായിരുന്നു സംഭവം ..സര്ജാപൂര്‍ റോഡില്‍ കാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന പ്രതികളെ

ബെലന്തൂര്‍ ബി .എം .ടി സി ക്വാട്ടെഴ്സ് പരിധിയില്‍ വെച്ചായിരുന്നു ‘സിനിമ സ്റ്റൈലില്‍ ‘പിന്തുടര്‍ന്ന്‍ പിടി കൂടിയത് ..വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിവിലായിരുന്ന പ്രതികളെ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ..കാറില്‍ നിന്നിറങ്ങി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു മുട്ടിനു താഴെ രണ്ടു റൗണ്ട് ഷൂട്ട്‌ ചെയ്തു കീഴ്പ്പെടുത്തിയത് ..
ഈ മാസം 18 നായിരുന്നു കേസിന് ആസ്പദമായ സംഭവം ..!കസവന ഹള്ളി റോഡില്‍ കാല്‍ നടയായി സഞ്ചരിച്ചു കൊണ്ടിരുന്ന അധ്യാപികയെ ഇരുവരും ചേര്‍ന്ന്‍ കാറില്‍ ബലമായി പിടിച്ചു കയറ്റി ബലാല്‍സംഗം ചെയ്യുകയായിരുന്നു ..തമിഴ് നാട് ധര്‍മ്മപുരി സ്വദേശികളാണ് ഇരുവരും .ബെലന്‍ന്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിക്ടര്‍ സൈമണിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി
[masterslider id="10"]

Related posts