ബെംഗളൂരു: നവരാത്രി ആഘോഷങ്ങൾക്ക് ശേഷം ബെംഗളൂരുവിലെ തെരുവുകളും നടപ്പാതകളും മാലിന്യം തള്ളുന്ന സ്ഥലങ്ങളായി മാറി.
ഇത് ബിബിഎംപിക്ക് വെല്ലുവിളിയായി നഗരത്തിലെ ഖരമാലിന്യത്തിന്റെ അളവ് 40 ശതമാനമെങ്കിലും വർധിപ്പിച്ചിട്ടുണ്ട്.
സിറ്റി മാർക്കറ്റ്, യശ്വന്ത്പൂർ, മഡിവാള എന്നിവിടങ്ങളിലെ മാർക്കറ്റ് ഏരിയകളിൽ വലിയ മാലിന്യക്കൂമ്പാരമാണ് ഉണ്ടായിട്ടുള്ളത്.
ഉത്സവങ്ങൾ വൻതോതിൽ അധിക മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നും ഇത് പൗരസമൂഹത്തിന്മേൽ സമ്മർദ്ദം ചെലുത്തുമെന്നും.
പ്രത്യേകിച്ച് ദസറ സമയത്ത് വാഴയും മത്തങ്ങയും മറ്റ് വിറ്റഴിക്കാത്ത വസ്തുക്കളുമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വ്യാപാരികൾ വഴിയരികിൽ ഉപേക്ഷിക്കുന്നത്.
ശ്രദ്ധിച്ചില്ലെങ്കിൽ ഈ വസ്തുക്കൾ ചീഞ്ഞളിഞ്ഞ് അസഹനീയമായ ദുർഗന്ധമാണ് പരത്തുന്നത്.
ചന്തകളിലും റോഡരികുകളിലും കുമിഞ്ഞുകൂടിയ മാലിന്യം നീക്കാൻ കൂടുതൽ മാലിന്യവാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ബി.ബി.എം.പി ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.