മലപ്പുറം: സൗന്ദര്യ വർധക ക്രീമുകൾ വൃക്കരോഗത്തിന് കാരണമാവുന്നതായി റിപ്പോർട്ട്.
പുതിയ കണ്ടെത്തലുമായി മലപ്പുറം കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ നെഫ്രോളജി വിഭാഗം.
തൊലി വെളുക്കാനായ് ഉയർന്ന അളവിൽ ലോഹമൂലകങ്ങലടങ്ങിയ ക്രീമുകൾ ഉപയോഗിച്ച സ്ത്രീകളും പുരുഷൻമാരും ഉൾപ്പടെയുള്ളവരിലാണ് മെമ്പനസ് നെഫ്രോ പത്തി എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയത്.
വിപണിയിൽ ലഭിക്കുന്ന എന്തും മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാകണമേന്ന് ജി ല്ല ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.
സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിയിലെ ഇറക്കുമതി വിവരം, രജിസ്ട്രേഷൻ സാർട്ടിഫിക്കറ്റ് നമ്പർ, സാധനത്തിൻ്റെ പേരു വിലാസവും എന്നിവ സൂക്ഷ്മയി പരി ശോധികണം. വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് കുറ്റകരമാണ്.
കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂൺ വരെ ചികിത്സ തേടിയ സ്ത്രീകളും പുരുഷൻമാരും ഉൾപ്പടെയുള്ള രോഗികളിൽ രോഗം കണ്ടത്തി.
14 വയസ്സുകാരിയിലാണ് ആദ്യം രോഗം ശ്രദ്ധയിൽപ്പെട്ടത്. മരുന്നുകൾ ഫലപ്രദമാകാതെ അവസ്ഥ ഗുരുതരായ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷിചത്.
ഇതൊടെയാണ് പ്രത്യേക ഫെയർനെസ് ക്രീം അടുത്ത ദിവസങ്ങളിൽ ഉപയോഗിച്ചതായി കണ്ടത്തിയത്.
ഈ സമയത്തു തന്നെ കുട്ടിയുടെ ബന്ധുവായ കുട്ടി കൂടി സമാനരോഗാവസ്ഥ യുമായി ചികിത്സ തേടിയെത്തി.
ഇരുവർക്കും അപൂർവമായ നെൽ 1 എം.എൻ പോസിറ്റിവായിരുന്നു.
അന്വേഷണത്തിൽ ഈ കുട്ടിയും ഫെയർനെസ് ക്രീം ഉപയോഗിച്ചതായി തെളിഞ്ഞു.
ഇതിനിടെ 29 വയസ്സുകാരനായ മറ്റോരു യുവാവുകൂടി സമാന ലക്ഷണവുമായി വരുകയും അന്വേഷണത്തിൽ ഇതെ ഫെയർനെസ് ക്രീം രണ്ട് മാസമായി ഉപയോഗിച്ചതായി തെളിയുകയും ചെയ്‌തു.
ഇതൊടെ സമനലക്ഷണങ്ങളുമായി ചികിത്സ തേടിയ മുഴവൻ പേരേയും വിളി ച്ചുവരുത്തി. എട്ടുപേർ ഫെയർനെസ് ക്രീം ഉപയോഗിച്ചവരാണെന്ന് മനസ്സിലായി.
ഇതൊടെ ഫെയർനെസ് ക്രീം വിശദ പരിശോധനക്ക് വിധേയമാക്കി എന്ന് ആസ്റ്റർ മിംസിലെ സീനിയർ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത്ത് നാരായണനും പറഞ്ഞു.
പരിശോധനയിൽ ക്രീമിൽ മെർക്കുറിയുടേയും ഈയത്തിൻ്റെയും അളവ് അനുവദനീയമായതിനേക്കാൾ അധികമാണെന്ന് കണ്ടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.