കർണാടക മലയാളി കോൺഗ്രസ്‌ സ്വാതന്ത്ര്യ ദിനാഘോഷവും എക്സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യ ദിനാഘോഷവും സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിങ്ങും ഇന്ദിരാനഗർ ഇ സി എ യിൽ വെച്ച് നടത്തി.

സ്വാതന്ത്ര്യം നേടിയെടുക്കുവാൻ കോൺഗ്രസ്സ് നടത്തിയ ധീരോജ്വല പോരാട്ടങ്ങളെ മായ്ച്ചുകളയുവാൻ ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റുകൾക്കെതിരെ രാജ്യം നിലകൊള്ളണം.

വർഗീയതയും വി ഭാഗീയതയും ആണ്‌ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റു സർക്കാരിന്റെ നിലപാട്.

രാജ്യത്തു ജനാധിപത്യം പുനഃസ്ഥാപിക്കണമെങ്കിൽ കോൺഗ്രസ്സ് തിരികെ അധികാരത്തിൽ എത്തണം അതിനു വേണ്ടുന്ന പ്രവർത്തനങ്ങൾ നടത്തുവാൻ ഓരോ കോൺഗ്രസ്സ് പ്രവർത്തകരും തയ്യാറാകണമെന്നു യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു.

  ബിരിയാണിയിൽ ചത്ത പല്ലി: ഹോട്ടൽ പൂട്ടി; യുവതി ആശുപത്രിയിൽ

അന്തരിച്ച കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻചാണ്ടി , വക്കം പുരുഷോത്തമൻ , എം എ കുട്ടപ്പൻ എന്നിവർക്ക് യോഗം ആദരാജ്ഞലികൾ അർപ്പിച്ചു.

മണിപ്പുർ ജനതയ്ക്കു ഐഖ്യധാർട്യം പ്രഖ്യാപിച്ചു പ്രമേയം അവതരിപ്പിച്ചു.

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം തിരികെ ലഭിച്ചതിൽ യോഗം അഭിനന്ദിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ചാർലി മാത്യു സ്വാഗതം പറഞ്ഞു.

വൈസ് പ്രെസിഡന്റുമാരായ അരുൺ കുമാർ, മോണ്ടി മാത്യു , ജേക്കബ് വർഗീസ് , സജു ജോൺ, ബെഗളുരു നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ ജനറൽ സെക്രട്ടറി മാരായ ജോമോൻ ജോർജ്, ബിജു പ്ലാച്ചേരി , നന്ദകുമാർ കൂടത്തിൽ , സിജോ തോമസ് , രാജീവൻ കളരിക്കൽ , അനിൽകുമാർ ,ഷാജി ജോർജ് , പ്രേംദാസ് ,വർഗീസ് ജോസഫ് സെക്രട്ടറി മാരായ ജസ്റ്റിൻ ജെയിംസ് , ജിമ്മി ജോസഫ് , ശിവൻകുട്ടി ,സോമരാജ് , ജിബി കെ ആർ നായർ , റെഞ്ചി സാമുവേൽ , ജിജിൻ , ഹരി എന്നിവർ സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts