ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനെ മർദിക്കുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഹൈന്ദവ സംഘടനകള്‍. അടുത്തിടെ റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ ‘ഓ മൈ ഗോഡ് 2’ എന്ന ചിത്രം ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി.
രാഷ്ട്രീയ ബജ്രംഗ ദള്‍ നേതാവ് ഗോവിന്ദ് പരാസര്‍ ആണ് അക്ഷയ് കുമാറിനെ മർദിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സിനിമ നിരോധിക്കണമെന്നാണ് ഹിന്ദു സംഘടനകളുടെ ആവശ്യം അല്ലാത്ത പക്ഷം പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സെന്‍സര്‍ബോര്‍ഡിനും പ്രതിഷേധക്കാര്‍ കത്തയച്ചു.
ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനത്തെ എതിര്‍ത്ത് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി അക്ഷയ് കുമാറിന്റെ കോലവും സിനിമയുടെ പോസ്റ്ററുകളും പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു. ഹിന്ദുമതത്തെ ലക്ഷ്യം വച്ചാണ് ഇത്തരം സിനിമകള്‍ നിര്‍മിക്കുന്നതെന്നും മറ്റേതെങ്കിലും സംഘടനയെ വിമര്‍ശിക്കാന്‍ ഇക്കൂട്ടര്‍ക്ക് ധൈര്യമില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
അക്ഷയ് കുമാര്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് ശിവന്റെ പ്രതിനിധിയായാണ്. സെക്സ് എഡ്യൂക്കേഷനാണ് ചിത്രത്തിന്റെ പ്രമേയം. സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമകൂടിയാണ് ഓ മൈ ഗോഡ് 2.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.