പോസിറ്റീവ് നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ കൊവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് പരിഗണയിൽ

ബെംഗളൂരു : പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ കൊവിഡ്-19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിൽ, കർണാടക സർക്കാർ സംസ്ഥാനത്തുടനീളം പ്രഖ്യാപിച്ച നിയന്ത്രണ നടപടികൾ അടുത്തയാഴ്ച അവലോകനം ചെയ്യുമെന്ന് നിയമ, പാർലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമി വ്യാഴാഴ്ച പറഞ്ഞു.

വ്യാഴാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചില മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

“ജനുവരി 19 വരെ പാലിക്കേണ്ട കോവിഡ് -19 പ്രോട്ടോക്കോൾ ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചില മന്ത്രിമാർ ഇത് സംസ്ഥാനത്തുടനീളം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്തു, പ്രത്യേകിച്ച് അണുബാധ കുറവുള്ളതും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കും ഉള്ള സ്ഥലങ്ങളിൽ,” മധുസ്വാമി പറഞ്ഞു.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts