ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചു

ബെംഗളൂരു : ജില്ലയിൽ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ചെങ്കൽപട്ട് പോലീസ് വെള്ളിയാഴ്ച രണ്ട് പേരെ ഏറ്റുമുട്ടലിൽ വെടിവച്ചു കൊന്നു. പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിച്ചപ്പോൾ നാടൻ ബോംബുകൾ എറിയുകയും പോലീസുകാരനെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി ചെങ്കൽപട്ട് എസ്പി പി അരവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വയരക്ഷയ്ക്കായി പോലീസ് അവരെ വെടിവെച്ചു കൊല്ലുകയായിരുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

വ്യാഴാഴ്ച രാത്രി ജില്ലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. വ്യാഴാഴ്ച രാത്രി 07.00 മണിയോടെ പ്രതികൾ കാർത്തിക് എന്ന അപ്പു (35) എന്നയാളെ പഴയ ബസ് ടെർമിനലിനടുത്തുള്ള ചായക്കടയിലേക്ക് പിന്തുടരുകയും നാടൻ ബോംബ് എറിയുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്നും പിന്നീട് ഇയാളുടെ ബന്ധുക്കളിലൊരാളായ മഹേഷിന്റെ (22) വസതിയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
[masterslider id="10"]

Related posts