നഗരത്തിൽ ലഹരി മൂത്ത് മാതാപിതാക്കളെ തല്ലിക്കൊന്ന് ഒളിവിൽ പോയ മകൻ അറസ്റ്റിൽ

ബെംഗളൂരു: ലഹരി മൂത്ത്‌ മാതാപിതാക്കളെ ക്രൂരമായി മർദിച്ച് കൊന്ന് കോടിഗേഹള്ളിയിൽ നിന്നും ഒളിവിൽ പോയ മകനെ മടിക്കേരിയിൽ നിന്നും പിടികൂടി.

ദമ്പതികളുടെ രണ്ടാമത്തെ മകൻ ശരത് ആണ് ഭാസ്കർ (63) ശാന്ത (60) എന്നിവരെ മർദിച്ച് കൊന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ശരത് മാതാപിതാക്കളുമായി വഴക്കിട്ടിരുന്നു.

  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്

പിന്നാലെ മാതാപിതാക്കളെ മർദിക്കുകയും ഓടി രക്ഷപെടുകയുമാണ് ചെയ്തത്. തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ഇവർ ഉടനെ പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവ ശേഷം രക്ഷപെട്ട ശരത് കെ. എസ്. ആർ. ടി. സി. യിൽ മടിക്കേരിയിലേക്ക് പോയി. തുടർന്ന് രണ്ട് ദിവസം വനത്തിനുള്ളിൽ കഴിഞ്ഞു. വീണ്ടും മടിക്കേരി ബസ് സ്റ്റാൻഡിൽ എത്തിയപ്പോളാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ സ്മാർട്ട്ഫോൺ, ടിവിയിൽ നെറ്റ്ഫ്ലിക്സ്; സുഖലോലുപയിൽ ബെംഗളൂരു ജയിലിൽ തടവുകാർ; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us