തൊഴിലാളിയുടെ മേലെ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായി. വിഡിയോ കണ്ട മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സിദ്ധി ജില്ലയിൽ നിന്നുള്ള ഒരാൾക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടു. മധ്യപ്രദേശിലാണ് സംഭവം. ഇയാളെ അറസ്റ്റ് ചെയ്യാൻ സിദ്ധി ജില്ലയിലെ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൗഹാൻ ചൊവ്വാഴ്ച പറഞ്ഞു. ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം കുറ്റക്കാരനെതിരെ കുറ്റം ചുമത്തുമെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
https://twitter.com/GarryWalia_/status/1676187833583951872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1676187833583951872%7Ctwgr%5E480733982297f9f0288c4c74c67921edfa30e893%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.abplive.com%2Fstates%2Fmadhya-pradesh-cm-shivraj-singh-chouhan-orders-nsa-to-be-invoked-against-man-for-peeing-on-labourer-1613586
പ്രതിയായ പ്രവേഷ് ശുക്ലയ്‌ക്കെതിരെ സെക്ഷൻ 294 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), 504 (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ബോധപൂർവമായ അധിക്ഷേപം), എസ്‌സി/എസ്ടി ആക്‌ട് എന്നിവ പ്രകാരം ഇതിനോടകം കേസെടുത്തട്ടുണ്ട്. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമവും ചുമത്തിയിട്ടുണ്ട്.
വീഡിയോ വൈറലായതോടെ, സിദ്ധിയിൽ നിന്നുള്ള ബിജെപിയുടെ എംഎൽഎ കേദാർനാഥ് ശുക്ലയുമായി ബന്ധമുള്ള ബിജെപി പ്രവർത്തകനാണ് പ്രതി എന്നും ആരോപിക്കപ്പെടുന്നണ്ട്. എന്നാൽ പ്രതി [വീഡിയോയിലെ കുറ്റവാളി] എന്റെ പ്രതിനിധിയോ കൂട്ടാളിയോ അല്ല എന്ന്, ശുക്ല പറഞ്ഞു. അയാൾക്ക് ബിജെപിയുമായി ഒരു തരത്തിലും ബന്ധമില്ലന്നും കുറ്റവാളിക്കെതിരെ കർശന നടപടി വേണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | He (the culprit in the video) is neither my representative nor an associate. He is not connected to BJP in any way. I am demanding strict action against the culprit: Kedarnath Shukla, BJP MLA from Sidhi, Madhya Pradesh on a purported video showing a man urinating on… pic.twitter.com/vn2uO5tXqo
— ANI MP/CG/Rajasthan (@ANI_MP_CG_RJ) July 4, 2023
നടപ്പാതയിൽ ഇരുന്ന മറ്റൊരാളുടെ മേൽ സിഗരറ്റ് വലിക്കുന്നതിനിടയിൽ പ്രതി നിസ്സാരമായി മൂത്രമൊഴിക്കുന്നത് വീഡിയോയിൽ കാണാം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഇരയുടെ കൂലി ചോദിച്ചതിനാലാണ് പ്രതി മൂത്രമൊഴിച്ചത് എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, എന്നിരുന്നാലും, അത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
മുൻ എംപി മുഖ്യമന്ത്രി കമൽനാഥ് സംഭവത്തെ അപലപിക്കുകയും മധ്യപ്രദേശിലെ ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ആദിവാസികൾക്കെതിരായ അതിക്രമങ്ങളിൽ മധ്യപ്രദേശ് ഇതിനകം തന്നെ ഒന്നാം സ്ഥാനത്താണ്.
ഈ സംഭവം മധ്യപ്രദേശിനെ ആകെ നാണം കെടുത്തിയിരിക്കുകയാണ് എന്നും കുറ്റവാളിക്ക് ഏറ്റവും ശക്തമായ ശിക്ഷ നൽകണമെന്നും മധ്യപ്രദേശിൽ ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയോട് ഞാൻ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്റും ആദിവാസി നേതാവുമായ വിക്രാന്ത് ഭൂരിയയും സംഭവത്തെ അപലപിക്കുകയും പ്രതിയുടെ പ്രവൃത്തിയിൽ ബിജെപിയെ കുറ്റപ്പെടുത്തുകയും ചെയ്തു.