ബെംഗളൂരു: ബിഎംടിസി ബസിന്റെ മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച് കൊണ്ട് ശക്തി പദ്ധതി പിൻവലിക്കണമെന്ന് സിദ്ധരാമയ്യ സർക്കാരിനോട് ആവശ്യപ്പെട്ട് യുവാവ്. ശക്തി പദ്ധതി ആരംഭിച്ചതിന് ശേഷം ഭാര്യ പോയ ഒരു യാത്രയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ബെംഗളൂരുവിലെ ഹൊസകോട്ട് ബസ് സ്റ്റാൻഡിലാണ് സംഭവം. മദ്യപിച്ചയാൾ ബിഎംടിസി ബസിനടിയിലായി കെടന്ന് കൊണ്ട് 30 മിനിറ്റോളം പ്രദേശത്ത് വാഹനഗതാഗതം തടസ്സം സൃഷ്ടിച്ചു. പിന്നീട് സമീപത്തുള്ളവർ ബലം പ്രയോഗിച്ച് ബസിനടിയിൽ നിന്ന് മദ്യപിച്ചയാളെ പുറത്തെടുത്തത്.
സ്ഥലത്തുണ്ടായിരുന്നവർ സംഭവം ക്യാമറയിൽ പകർത്തി. പുരുഷന്മാർക്ക് സൗകര്യങ്ങളൊന്നുമില്ല. എന്നാൽ ശക്തി പദ്ധതി ആരംഭിച്ചതിന് ശേഷം സ്ത്രീകൾ വീട്ടിലില്ല. സ്‌ത്രീകൾ വീട്ടിലില്ലെങ്കിൽ സ്‌കൂളിൽ പോകുന്ന കുട്ടികൾ എന്തുചെയ്യണം? എന്നും മദ്യപിച്ചയാൾ ചോദിച്ചു.
സംഭവത്തെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് കാരണം ബിഎംടിസി ബസുകളും മറ്റ് വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി വീഡിയോ കാണിക്കുന്നു. തുടർന്ന് ഹൊസക്കോട്ട് പോലീസ് മദ്യപിച്ചയാളെ കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ചേർന്ന് ജൂൺ 11-ന് ബംഗളൂരുവിൽ ശക്തി പദ്ധതിക്ക് തുടക്കം കുറിച്ചത്. കർണാടകയിലെ സ്ത്രീകൾക്ക് സർക്കാർ നടത്തുന്ന എല്ലാ ഓർഡിനറി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ആരംഭിച്ചിട്ട് 20 ദിവസമായി.
ഇതോടെ സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടായി. ശക്തി സ്കീമിന് ശേഷം വാരാന്ത്യങ്ങളിൽ ക്ഷേത്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.