ബെംഗളൂരു: സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ശക്തി യോജന കാരണം സ്ത്രീ യാത്രക്കാരുടെ തിരക്ക് അനിയന്തിരതമായതോടെ കെഎസ്ആർടിസി ബസിന്റെ വാതിൽ തകർന്നു. വർധിച്ചുവരുന്ന സ്ത്രീ യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യുമ്പോൾ സർക്കാർ നടത്തുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ കണ്ടക്ടർമാർക്ക് വലിയ തലവേദനയായി മാറുകയാണ്.ശനിയാഴ്ച ചാമരാജനഗറിൽ, മേലെ മഹാദേശ്വര ഹിൽസിലേക്കുള്ള (എംഎം ഹിൽസ്) ബസിന്റെ വാതിലാണ് തകർന്നത്.
ശനിയാഴ്ച അമാവാസിയായത് കൊണ്ട് (പൗർണമി ദിനം) ധാരാളം സ്ത്രീ യാത്രക്കാർ മലേ മഹാദേശ്വര കുന്നുകളിലേക്ക് പോയിരുന്നു. ഈ സമയം വന്ന ബസിൽ കയറാൻ വലിയ തിരക്കായിരുന്നു. ബസിൽ കയറാൻ യാത്രക്കാർ ഓടിയെത്തിയപ്പോഴേക്കും വാതിൽ തകർന്നു വീഴുകയായിരുന്നു. തിരക്ക് കാരണം എംഎം ഹിൽസിലേക്ക് പോകാൻ ഉള്ള കൊല്ലേഗല ബസ് സ്റ്റാൻഡിൽ ബസുകളിൽ കയറാൻ യാത്രക്കാർ പാടുപെടുകയായിരുന്നു. ഇതോടെ വാതിലടക്കാതെ ബസുകൾ ഓടിക്കരുതെന്ന് ഒരാഴ്ച മുമ്പ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ഉത്തരവിട്ടതോടെ കണ്ടക്ടർ ആശങ്കയിലായി.
സൗജന്യ യാത്രയ്ക്കുള്ള ശക്തി പദ്ധതിയുടെ ഫലമായി സ്ത്രീകൾ വൻതോതിൽ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും എംഎം ഹിൽസിലും ധർമസ്ഥലയിലുമെത്തുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ കെഎസ്ആർടിസി ബസുകൾ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാവിലെ മുതൽ കാത്തുനിന്ന ചിലർക്ക് യാത്രക്കാരുടെ തിരക്ക് കാരണം ബസിൽ കയറാനായില്ല. ബസുകളിൽ സ്ത്രീ യാത്രക്കാരെ കൊണ്ട് നിറയുന്നതിനാൽ ബസ് സ്റ്റേഷനിൽ കാത്തുനിൽക്കാൻ നിർബന്ധിതരായതായി ചില പുരുഷ യാത്രക്കാരിൽ ചിലർ പരാതിപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.