ഡൽഹി: ദേശസ്നേഹികളും സംസ്കാരമുള്ളവരുമായ’ കുട്ടികൾ ജനിക്കാൻ ‘ഗർഭ സംസ്കാർ’ കാമ്പയിനുമായി ആർ.എസ്.എസ് അനുകൂല സംഘടനയും വനിതാഘടകവുമായ സംവർധിനി ന്യാസ്. ഗര്‍ഭിണികള്‍ ഭഗവദ്ഗീതയും രാമായണവും സംസ്കൃത മന്ത്രങ്ങളും പാരായണം ചെയ്താല്‍ ദേശസ്നേഹികളായ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് അവകാശവാദം. ഗർഭിണികളായ സ്ത്രീകളെ ഭഗവദ് ഗീത, രാമായണം തുടങ്ങിയ മതഗ്രന്ഥങ്ങൾ വായിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് പ്രത്യേക കാമ്പെയ്നുമായി ആർഎസ്എസ് വനിതാഘടകമായ സംവര്‍ധിനി ന്യാസ് മുൻതൂക്കം നൽകുന്നത്. കൂടാതെ പിറക്കുമ്പോൾ തന്നെ കുട്ടികളിൽ സംസ്കാരവും ദേശഭക്തിയും വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
“ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാലത്ത് കുഞ്ഞ് ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ചുതന്നെ സംസ്‌കാരവും മൂല്യങ്ങളും പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സമഗ്രവും ശാസ്ത്രീയവുമായ സമീപനത്തോടെയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. നാലാം മാസം മുതൽ മാതാപിതാക്കൾ ഗർഭസ്ഥശിശുവുമായി ഭാരതത്തെക്കുറിച്ചും കുടുംബാംഗങ്ങളെ കുറിച്ചും സംസാരിക്കും. മഹാന്മാരുടെ കഥകളും പറഞ്ഞുകൊടുക്കും. സാധാരണ പ്രസവം സാധ്യമാക്കാൻ മാതാവിനെ യോഗയും അഭ്യസിപ്പിക്കുമെന്നും അവർ പറഞ്ഞു. കുട്ടികൾ ജനിച്ച് രണ്ടു വയസ്സാകുന്നതുവരെ ഇത് തുടരും. ഭാരത നിർമാണത്തിൽ പദ്ധതി നിർണായക പങ്കു വഹിക്കുമെന്നും അവർ അവകാശപ്പെട്ടു. സംവർദ്ധിനി ന്യാസ് വിഭാഗവുമായി ബന്ധപ്പെട്ട രാജ്യത്തെ അഞ്ച് മേഖലകളായി തിരിച്ച് 10 ഡോക്ടർമാരുടെ സംഘമാണ് ഈ പരിപാടി രാജ്യത്തുടനീളം നടപ്പിലാക്കുന്നതെന്നും സംഘടന വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.