ദേശസ്നേഹിയും സംസ്കാര സമ്പന്നരായ കുട്ടികള്‍ ജനിക്കാന്‍ ആര്‍എസ്എസിന്‍റെ ‘ഗര്‍ഭ സംസ്കാര്‍’ പദ്ധതി

ഡൽഹി: ദേ​ശ​സ്നേ​ഹി​ക​ളും സം​സ്കാ​ര​മു​ള്ള​വ​രു​മാ​യ’ കു​ട്ടി​ക​ൾ ജ​നി​ക്കാ​ൻ ‘ഗ​ർ​ഭ സം​സ്കാ​ർ’ കാ​മ്പ​യി​നു​മാ​യി ആ​ർ.​എ​സ്.​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യും വനിതാഘടകവുമായ സം​വ​ർ​ധി​നി ന്യാ​സ്. ഗര്‍ഭിണികള്‍ ഭഗവദ്ഗീതയും രാമായണവും സംസ്കൃത മന്ത്രങ്ങളും പാരായണം ചെയ്താല്‍ ദേശസ്നേഹികളായ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് അവകാശവാദം. ഗർഭിണികളായ സ്ത്രീകളെ ഭഗവദ് ഗീത, രാമായണം തുടങ്ങിയ മതഗ്രന്ഥങ്ങൾ വായിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് പ്രത്യേക കാമ്പെയ്നുമായി ആർഎസ്എസ് വനിതാഘടകമായ സംവര്‍ധിനി ന്യാസ് മുൻതൂക്കം നൽകുന്നത്. കൂടാതെ പിറക്കുമ്പോൾ തന്നെ കുട്ടികളിൽ സംസ്കാരവും ദേശഭക്തിയും വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

“ഗർഭധാരണം മുതൽ പ്രസവം വരെയുള്ള കാലത്ത് കുഞ്ഞ് ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ചുതന്നെ സംസ്‌കാരവും മൂല്യങ്ങളും പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സമഗ്രവും ശാസ്ത്രീയവുമായ സമീപനത്തോടെയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. നാ​ലാം മാ​സം മു​ത​ൽ മാ​താ​പി​താ​ക്ക​ൾ ഗ​ർ​ഭ​സ്ഥ​ശി​ശു​വു​മാ​യി ഭാ​ര​ത​ത്തെ​ക്കു​റി​ച്ചും കു​ടും​ബാം​ഗ​ങ്ങ​​ളെ കു​റി​ച്ചും സം​സാ​രി​ക്കും. മ​ഹാ​ന്മാ​രു​ടെ ക​ഥ​ക​ളും പ​റ​ഞ്ഞു​കൊ​ടു​ക്കും. സാ​ധാ​ര​ണ പ്ര​സ​വം സാ​ധ്യ​മാ​ക്കാ​ൻ മാ​താ​വി​നെ യോ​ഗ​യും അ​ഭ്യ​സി​പ്പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കുട്ടികൾ ജനിച്ച് ര​ണ്ടു വ​യ​സ്സാ​കു​ന്ന​തു​വ​രെ ഇ​ത് തു​ട​രും. ഭാ​ര​ത നി​ർ​മാ​ണ​ത്തി​ൽ പ​ദ്ധ​തി നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ക്കുമെന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. സംവർദ്ധിനി ന്യാസ് വിഭാഗവുമായി ബന്ധപ്പെട്ട രാജ്യത്തെ അഞ്ച് മേഖലകളായി തിരിച്ച് 10 ഡോക്ടർമാരുടെ സംഘമാണ് ഈ പരിപാടി രാജ്യത്തുടനീളം നടപ്പിലാക്കുന്നതെന്നും സംഘടന വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts