രണ്ടാം സെമിയും സമനിലയിൽ, ഐവേ ഗോൾ മുൻതൂക്കം ചെന്നൈക്ക്

ഐ എസ് എൽ രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവയെ അവരുടെ തട്ടകത്തിൽ ചെന്നൈയിൻ സമനിലയിൽ പിടിച്ചു. രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ മത്സരം 1-1 എന്ന സ്കോറിൽ സമനിലയിലാക്കുക ആയിരുന്നു.

ഡിഫൻസിൽ ഊന്നിയ ടാക്ടിക്സുമായായിരുന്നു ചെന്നൈയിൻ ഇന്ന് ഗോവയിൽ ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഗോവ അറ്റാക്കാണ് ആദ്യ പകുതി മുതൽ കണ്ടത്. രണ്ടാം പകുതിയിൽ 64ആം മിനുട്ടിലാണ് ചെന്നൈയിൻ ഡിഫൻസിനെ ഗോവ കീഴ്പ്പെടുത്തിയത്. കോറോ ലാൻസറോട്ടെ സഖ്യം തന്നെയാണ് ഇത്തവണയും ഗോവയ്ക്ക് ഗോളുമായി എത്തിയത്. കോറോയുടെ ശ്രമം ചെന്നൈയിൻ ഡിഫൻസ് തടുത്തപ്പോൾ ലാൻസറോട്ടെ അത് വലയിലേക്ക് എത്തിക്കുകയായിരുന്നു.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

ഗോവയുടെ ഗോൾ വീണതിനു ശേഷം ചെന്നൈയിൻ ആക്രമണത്തിലേക്ക് തിരിഞ്ഞു. അതിന് അഞ്ചു മിനുട്ടുകൾക്കകം തന്നെ ഫലവും കിട്ടി. 71ആം മിനുട്ടിൽ അനിരുദ്ധ് താപെയാണ് ചെന്നൈയിന് സമനില നേടി കൊടുത്തത്‌. വിജയ ഗോൾ ലക്ഷ്യം വെച്ച് ചെന്നൈയിൻ റാഫിയേയും എഫ് സി ഗോവ സിഫ്നിയോസിനേയും ഇറക്കി എങ്കിലും രണ്ടും ഫലം കണ്ടില്ല.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

മാർച്ച 13നാണ് ഈ സെമിയുടെ രണ്ടാം പാദം. എവേ ഗോൾ സ്വന്തമാക്കിയത് ചെന്നൈയിന് രണ്ടാം പാദത്തിൽ മുൻതൂക്കം നൽകുന്നു.

നാളത്തെ ആദ്യസെമിയുടെ രണ്ടാം പാദ മത്സരത്തിൽ, ബാഗ്ലൂർ കണ്ഠീരവ സ്റ്റേഡിയത്തിൽ ബാഗ്ലൂർ എഫ്സി പൂനെ സിറ്റിയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
[masterslider id="10"]

Related posts

Click Here to Follow Us