ബെംഗളൂരു: കന്നഡ ചലച്ചിത്ര രംഗത്തെ ആരാധ്യനായ രാജ്‌കുമാറിൻ്റെ മകനും പുനീത് രാജ്‌കുമാറിൻ്റെ മൂത്ത സഹോദരനുമായ ശ്രീ. രാഘവേന്ദ്ര രാജ്‌കുമാർ, അദ്ദേഹത്തിൻ്റെ മകനും ഹോംബാളെ ഫിലിംസിൻ്റെ പുതിയ ചിത്രമാക്കിയ ‘യുവ’ യിലെ നായകനുമായ ശ്രീ. യുവ രാജ്‌കുമാറും ചേർന്നാണ് “എ നട്ടി അഫെയർ ” പ്രകാശനം ചെയ്തത്.
വളരെ പുതിയ രീതിയിലുള്ള ഒരു ഴോണർ എഴുത്തിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ‘എ നട്ടി അഫെയ’ റിൻ്റെ പ്രത്യേകത. ” സ്ക്രീനെല്ല ‘ എന്ന് സിതേഷ് തന്നെ പേരിട്ടിരിക്കുന്ന ഈ രീതിയിൽ എഴുതപ്പെടുന്ന ആദ്യത്തെ നോവലാണ് ” എ നട്ടി അഫെയർ “.
കഴിഞ്ഞ വർഷത്തെ ബെംഗളൂരു ഇന്റർനാഷനൽ ഫിലിം ഫെസ്റ്റ് വലിൽ തെരഞ്ഞെടുക്കപ്പെട്ട കന്നഡ സിനിമയായ ‘ ഇതു എന്താ ലോകവയ്യ ‘ എന്ന കന്നഡ സിനിമയുടെ റൈറ്റർ ഡയറക്ടർ കൂടിയായ സിതേഷ് അഡ്വെർടൈസിങ് , ഫിലിംസ് എന്നിവയുടെ ക്രിയേറ്റീവ് ഡയറക്ടർ ആയി ജോലി ചെയ്യുന്നു.
” സിനിമ ചെയ്തത് കൊണ്ടും അതുമനസ്സിൽ ഉള്ളതിനാലും എഴുതി വന്നപ്പോൾ ഈ ഒരു രീതിയിൽ ആയി മാറുകയായിരുന്നു, ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ചപ്പോൾ വളരെ ഇൻട്രസ്റ്റിംഗ് ആയിത്തോന്നി , പിന്നീട് ആ രീതി ” സ്ക്രീനെല്ല ‘ എന്ന് തീരുമാനിക്കുകയായിരുന്നു. സ്ക്രീൻപ്ലേ യുടെ ടെക്‌നിക്കാലിറ്റി യിലൂടെ എന്നാൽ ഒരു നോവലിൻ്റെ ഫോർമാറ്റിൽ എഴുതപ്പെട്ടിട്ടുള്ള കഥയായതിനാൽ ഒരു സിനിമ വായിക്കുന്നതു പോലെയുള്ള ഒരു അനുഭവവും അതുകൂടാതെ ക്യാമറ പൊസിഷൻസ്സുകൾ , ആംഗിള്സ്, ബാക്ഗ്രൗണ്ട് മ്യൂസിക് , ലിറിക്സ് എന്നിവയെല്ലാം വായനക്കാരന് ഒരു പുതിയ ഒരു അനുഭവം ആയിരിക്കും.” അദ്ദേഹം പറഞ്ഞു.
കർണാടക, കേരള അതിർത്തി ഗ്രാമത്തിലെ മനോഹരമായ ഒരു കുടുംബ കഥയാണ് “എ നട്ടി അഫെയർ” ഹ്യൂമറിനും സെന്റിമെൻസിനും പ്രാധാന്യം ഉള്ള കഥ മംഗലാപുരം മുതൽ കാസർഗോഡും കണ്ണൂരും വരെ നീളുന്നു. നോഷൻ പ്രെസ്സ് , ആമസോൺ, ഫ്ലിപ് കാർട്ട് എന്നിവയിൽ ലോഞ്ച് ഓഫറോടെ “എ നട്ടി അഫെയർ” ലഭ്യമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.