അമിത നിരക്ക് ഈടാക്കിയ വെബ് ടാക്സിക്കെതിരെ ഗതാഗത വകുപ്പിന്റെ നോട്ടീസ്

ബെംഗളൂരു∙ വിമാനത്താവളത്തിൽ നിന്നുള്ള യാത്രയിൽ അമിതകൂലി ഈടാക്കിയതിനു വെബ് ടാക്സി കമ്പനിയായ ഊബറിനു ഗതാഗത വകുപ്പിന്റെ നോട്ടിസ്. ഇലക്ട്രോണിക് സിറ്റി വരെ 52 കിലോമീറ്റർ സഞ്ചരിക്കാൻ 4051 രൂപ ഈടാക്കിയതിന്റെ തെളിവ് യാത്രക്കാരൻ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

വിമാന ടിക്കറ്റിനായി ചെലവാക്കിയ തുകയ്ക്കു തുല്യമാണിതെന്നും പറഞ്ഞു. പിന്നാലെ പ്രതികരണങ്ങളുമായി ഒട്ടേറെ പേർ രംഗത്തെത്തി. ഇതോടെയാണ് ഗതാഗത വകുപ്പിന്റെ നടപടി. സംഭവം അന്വേഷിച്ച് കർശന നടപടി സ്വീകരിക്കുമെന്നു റോഡ് ഗതാഗത സുരക്ഷ കമ്മിഷണർ എസ്.എൻ. സിദ്ധരാമപ്പ പറഞ്ഞു.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

അമിതകൂലി ഈടാക്കുന്നതായി യാത്രക്കാരുടെ പരാതികൾ വ്യാപകമായതോടെ ആദ്യ 4 കിലോമീറ്ററിനു പ്രീമിയം ടാക്സികൾക്കു 150 രൂപയും സാധാരണ ടാക്സികൾക്കു 75 രൂപയും സർക്കാർ നിരക്ക് നിശ്ചയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കമ്പനികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts