സൈലന്റ് ത്രില്ലറിന്റെ പുതു വഴികള്‍ ഉന്നം വെച്ച് കാര്‍ത്തിക്ക് സുബ്ബരാജ് എത്തുന്നു, ഒപ്പം പ്രഭു ദേവയും : ഒറ്റ ടീസറില്‍ ആരാധകരെ ഞെട്ടിച്ച് ‘മെര്‍ക്കുറി ‘

ചെന്നൈ : നവ യുഗ സംവിധായകരില്‍ കോളിവുഡ് പ്രതീക്ഷകളുടെ ആദ്യ ശ്രേണിയില്‍ തന്നെ കാര്‍ത്തിക്ക് സുബ്ബരാജ് എന്ന സംവിധായകന്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്..പിസ്സ ,ഇരൈവി , ബോബി സിംഹയ്ക്ക് മികച്ച സഹ നടനുള്ള ദേശീയ അവാര്‍ഡ് നേടി കൊടുത്ത ‘ജിഗര്‍ തണ്ട’ എന്നീ  ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ആ  ടാലന്റ് വ്യക്തമാകും …കാര്‍ത്തിക്കിന്റെ കരിയര്‍ പരിശോധിച്ചാല്‍ ഷോര്‍ട്ട് ഫിലിമുകളുടെ തരംഗമായ ഒരു സമയത്ത്  തന്റെതായ പാത വെട്ടി തുറന്ന്‍ ഫിലിം മേക്കിംഗ് രംഗത്ത് ചുവടുറപിച്ച പ്രതിഭയാണ് അദ്ദേഹം …എന്നാല്‍ സമാന്തരമായി അല്‍പ്പം വിവാദങ്ങളും ആ കരിയറിനെ ബാധിച്ചതായി കാണാം …വയലന്‍സ് സീനുകളുടെ അതിപ്രസരം മൂലം നിരവധി സീനുകള്‍ ‘ജിഗര്‍ തണ്ടയില്‍’ വെട്ടി മാറ്റപ്പെട്ടതായും ,തുടര്‍ന്ന്‍ ആ സീനുകള്‍ ചിത്രീകരിക്കാന്‍ മുടക്കിയ പണം പാഴാക്കിയത് കാര്‍ത്തിക്കിന്റെ വീക്ഷണത്തിലെ അപാകതയെന്നു കാട്ടി പരാതിയുമായി നിര്‍മ്മാതാവ് കതിരേശന്‍ രംഗത്ത് വന്നിരുന്നു …സമാനമായി ഇരൈവിയുടെ നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജയും നിര്‍മ്മാണ ചിലവു വര്‍ദ്ധിച്ചത് മൂലമുണ്ടായ നഷ്ടം കാര്‍ത്തിക്ക് വഹിക്കാന്‍ ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു ..ഒരു സംവിധായകന്റെ വളര്‍ച്ചയുടെ വിഷമതകളും കഷ്ട്ടപ്പാടും കാര്‍ത്തിക്കിന് അറിയില്ല എന്നൊക്കെ അദ്ദേഹം തുറന്നടിച്ചിരുന്നു … എന്നാല്‍ ഈ വിവാദങ്ങളെയൊക്കെ തന്റെ സ്വത സിദ്ധമായ ചിരിയിലൊതുക്കി പഴയ കല അഭിനേതാവ് ഗജരാജിന്റെ പുത്രന്‍ ആത്മ വിശ്വാസത്തോടെ മുന്നോട്ട് കുതിക്കുന്നു …..

വിജയ്‌ സേതുപതി എന്ന നടന്റെ വളര്‍ച്ചയില്‍ കാര്‍ത്തിക്ക് സുബ്ബരാജ്  എന്ന സംവിധായകന്റെ പങ്കു വളരെയേറെ വലുതായിരുന്നു …ഇരുവരും ഒന്നിച്ച നിരവധി ഹിറ്റ്‌  ഷോര്‍ട്ട് ഫിലിമുകള്‍ യു ട്യൂബ് ചാനലുകളികളിലടക്കം നിരവധി വ്യൂവേഴ്സിനെ നേടി കൊടുത്തു …ഇതേ കളരിയില്‍ നിന്ന് വന്നതാണ്‌ സംവിധായകരായ  മലയാളത്തിന്റെ അല്‍ഫോന്‍സ്‌ പുത്രനും , തമിഴിലെ നളന്‍ കുമാര സ്വാമിയുമൊക്കെ …ഇപ്പോഴിതാ പ്രഭു ദേവയുടെ കരിയറിലെ തന്നെ  വ്യത്യസ്ത കഥാപാത്രവുമായി  കാര്‍ത്തിക്ക് സുബ്ബരാജ്  വരുന്നു …പരീക്ഷണത്തിന്റെ പുതുരീതി  കണക്കെ ‘ഡയലോഗുകള്‍ ഇല്ലാത്ത ‘സിനിമ വിശേഷണമാണ് ‘മെര്‍ക്കുറി’ എന്ന്‍ പേരിട്ട ഈ പുതിയ ചിത്രം ….ഹൊറര്‍ ത്രില്ലര്‍ എന്ന ടാഗ് ലൈനിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്ന ചിത്രമെന്ന രീതിയില്‍ ആദ്യ ടീ സറില്‍ തന്നെ പലതും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി കഴിഞ്ഞു … ഏപ്രില്‍  13 ആണ് ചിത്രത്തിന്റെ റിലീസ് തിയതി ..വര്‍ഷങ്ങള്‍ക്ക് മുന്പ് സംഭവിച്ച മെര്‍ക്കുറി വിഷവാതക ചോര്‍ച്ചയും ,മരണവുമൊക്കെയാണ് ആദ്യ ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ..ആകാംഷയോടെ സിനിമ ലോകം കാത്തിരിക്കുകയാണ്‌  ചിതത്തിന്റെ റിലീസിനായി …!  കാര്‍ത്തിക്കിന്റെ മേക്കിംഗ് ശൈലിയുടെ ആരാധകരായി തമിഴ് സിനിമയിലെ  നിരവധി പ്രമുഖര്‍ മുന്പ്  പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു …സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ  അടുത്ത ചിത്രം കാര്‍ത്തിക്ക് സുബ്ബരാജുമായി എന്ന്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട് ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us