സംസ്ഥാനത്തെ ഹിജാബ് നിരോധനം പിൻവലിക്കും; എം.എൽ.എ.

ബെംഗളൂരു: ബി.ജെ.പി. സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് കോൺഗ്രസ് എം.എൽ.എ. കനീസ് ഫാത്തിമ. ഹിജാബ് നിരോധിച്ചതോടെ ഒട്ടേറെ മുസ്‌ലിം വിദ്യാർഥിനികൾക്ക് പഠനം നിർത്തേണ്ടിവന്നെന്നും അവർക്കിനി പഠനം തുടരാനുള്ള സൗകര്യമൊരുക്കുമെന്നും കനീസ് ഫാത്തിമ പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പിൽ ജയിച്ച ഒരേയൊരു മുസ്‌ലിംവനിതയാണവർ.

  വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും

കലബുറഗി നോർത്ത് മണ്ഡലത്തിൽ ബി.ജെ.പി.യുടെ സിറ്റിങ് എം.എൽ.എ. ചന്ദ്രകാന്ത് പാട്ടീലിനെ 2712 വോട്ടിനാണ് കനീസ് ഫാത്തിമ പരാജയപ്പെടുത്തിയത്. നേരത്തേ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരേ കലബുറഗി മേഖലയിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് കനീസ് ഫാത്തിമയായിരുന്നു. അതേസമയം, ഹിജാബ് നിരോധനം പിൻവലിക്കുന്നതു സംബന്ധിച്ച് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പരാമർശങ്ങളുണ്ടായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us