ബെംഗളൂരു: ബുധനാഴ്ചയായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നുത്. ശനിയാഴ്ച്ചയാണ് വോട്ടെണ്ണല്‍.എന്നാല്‍ ഇപ്പോഴിതാ, ബിജെപി പ്രവര്‍ത്തകര്‍ സമ്മാനിച്ച സാരികള്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. വോട്ടെടുപ്പ് ദിവസം രാവിലെയാണ് സ്ത്രീകള്‍ ബിജെപി നേതാവിന്റെ വീട്ടിലെത്തി സാരികള്‍ വലിച്ചെറിയുകയും പിന്നീട് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.കെ ആര്‍ പേട്ടിലെ ഗജ്ജിഗെരെ ഗ്രാമത്തിലാണ് സംഭവം.
Proud of you Kannadigas!!!
Despite attempts by BJP MLA & BJP leaders in Karnataka to bribe voters with sarees & other gifts, the villagers courageously rejected their 'Bhiksha' & voted against the BJP.
This incident is a powerful testimony to an anti-incumbency wave against… pic.twitter.com/S3B2r21TVY
— Indian Youth Congress (@IYC) May 10, 2023
മാണ്ഡ്യയിലെ കെ ആര്‍ പേട്ട് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ഥി കെ സി നാരായണഗൗഡയുടെ അനുയായികള്‍ നല്‍കിയ സാരികളാണ് അദ്ദേഹത്തിന്റെ ഒരു അനുയായിയുടെ വീട്ടിലെത്തി വോട്ടര്‍മാര്‍ ഉപേക്ഷിച്ചത്.സാരികള്‍ക്കൊപ്പം ചിക്കനും വോട്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. അതെസമയം സംഭവത്തില്‍ നാരായണഗൗഡയോ ബി ജെ പി നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവം ഏറ്റെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ നിവധി പേരാണ് റീട്വീറ്റ് ചെയ്യുന്നത്.2018ലെ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച നാരായണഗൗഡ പിന്നീട് ഓപ്പറേഷന്‍ കമലയിലൂടെയാണ് ബിജെപിയിലെത്തിയത്.
പിന്നീട് 2019ലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ജയിക്കുകയും കായികമന്ത്രിയാകുകയും ചെയ്തു. 2013 മുതല്‍ നാരായണഗൗഡ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കെആര്‍പേട്ട്. ഇത്തവണയും ഇവിടെ ജനവിധി തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് നാരായണഗൗഡ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.