കുടിവെള്ളം വിച്ഛേദിച്ചു: രാത്രി സമരത്തിനിറങ്ങി നടി ഷക്കീല

ചെന്നൈ: 40ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ചൂളൈമേട്ടിലെ  ഫ്ലാറ്റിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെതിരെ രാത്രി സമരത്തിനിറങ്ങി നടി ഷക്കീല. ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ നടത്തിയ തെരുവ് സമരത്തിനാണ് ഐക്യദാര്‍ഢ്യവുമായി ഷക്കീല രംഗത്ത് എത്തിയത്.

ഫ്‌ളാറ്റില്‍ താമസിക്കുന്ന കുടുംബങ്ങൾക്ക് കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളമില്ലത്തത്തിനെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിലാണ് കഴിഞ്ഞ ദിവസം രാത്രി സമരം നടക്കവേ അപ്രതീക്ഷിതമായാണ് ഷക്കീലയെത്തിയത്.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

കുട്ടികളടക്കമുള്ളവരോട് അനീതി കാണിക്കരുതെന്നും കുടിവെള്ള കണക്ഷന്‍ ഉടന്‍ പുനസ്ഥാപിക്കണമെന്നും പ്രസംഗത്തിൽ ഷക്കീല ആവശ്യപ്പെട്ടു.

പ്രതിഷേധിക്കുന്നവർക്കൊപ്പം നിന്ന് പ്രസംഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഷക്കീലയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts