ബെംഗളൂരു: ജോലിയ്ക്കായും പഠിക്കാനായും ബെംഗളൂരുവിൽ എത്തുന്നവരില്‍ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താമസിക്കാനായി ഒരു സ്ഥലം കണ്ടെത്തുക എന്നത്.
താമസ സൗകര്യം അന്വേഷിച്ച് എത്തുന്നവരുടെ ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈല്‍, പേ സ്ലിപ്പുകള്‍, തുടങ്ങി വ്യക്തിപരവും തൊഴില്‍പരവുമായ വിശദാംശങ്ങള്‍ ചോദിച്ച് നീണ്ട അഭിമുഖം തന്നെ കെട്ടിട ഉടമകള്‍ നടത്താറുണ്ട്. അത്തരമൊരു സംഭവമാണ് റിപു ദമന്‍ ഭഡോറിയ എന്ന യുവാവ് ലിങ്ക്ഡിനില്‍ പങ്കുവെച്ചിരിക്കുന്നത്.
ഗൂഗിളിലെ തന്റെ അഭിമുഖത്തേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു കെട്ടിടമുടമയുമായുള്ള തന്റെ അഭിമുഖം എന്ന് റിപു പോസ്റ്റില്‍ പറയുന്നു. കോവിഡിന് ശേഷം താമസ സ്ഥലങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നെന്നും റിപു പറയുന്നു. താമസസ്ഥലം കണ്ടെത്താനുള്ള ആദ്യ അഭിമുഖത്തില്‍ താന്‍ പരാജയപ്പെട്ടെന്നും പോസ്റ്റില്‍ ഉണ്ട്.
റിപുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
”ഗൂഗിളിലെ അഭിമുഖത്തില്‍ ഞാന്‍ വിജയിച്ചു. പക്ഷേ ബെംഗളൂരുവിലെ താമസസ്ഥലം കണ്ടെത്താനുള്ള അഭിമുഖത്തില്‍ പരാജയപ്പെട്ടു. കോവിഡിനു ശേഷം വാടകക്കുള്ള താമസ്ഥലങ്ങള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ആയിരുന്നതിനാല്‍ ഞാന്‍ വളരെയധികം കഷ്ടപ്പെട്ടു. പല കെട്ടിടമുടകളും നീണ്ട അഭിമുഖങ്ങള്‍ തന്നെയാണ് നടത്തുന്നത്. അത്തരത്തിലുള്ള ആദ്യത്തെ അഭിമുഖത്തില്‍ തന്നെ ഞാന്‍ പരാജയപ്പെട്ടു. ഗൂഗിളിലെ അഭിമുഖത്തേക്കാള്‍ ബുദ്ധിമുട്ടേറിയ പല അഭിമുഖങ്ങളും ഈ ഭൂമിയിലുണ്ടെന്ന് അന്നാണ് ഞാന്‍ മനസിലാക്കിയത്. ഓരോ അഭിമുഖങ്ങള്‍ കഴിയും തോറും ഞാന്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. എനിക്കും കെട്ടിട ഉടമക്കുമിടയില്‍ ഒരു എച്ച്‌ആര്‍ ഇല്ലാത്തതിനാല്‍ തന്നെ ഞാന്‍ അദ്ദേഹത്തോട് നേരിട്ട് ഫീഡ്ബാക്ക് ചോദിച്ചു. അദ്ദേഹം ഫീഡ്ബാക്ക് നല്‍കുകയും ചെയ്തു. താമസസ്ഥാലം കണ്ടെത്താനുള്ള അടുത്ത അഭിമുഖത്തില്‍ ഞാന്‍ വിജയിച്ചു. ഈ രംഗത്തെ എന്റെ എക്സ്പീരിയന്‍സ് ഷെയര്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ആവശ്യമുള്ളവര്‍ക്ക് ചോദിക്കാം”.
റിപുവിന്റെ ലിങ്ക്ഡിന്‍ പോസ്റ്റ് വൈകാതെ തന്നെ വൈറലായി. ചോദ്യങ്ങളെല്ലാം ഒരു പബ്ലിക് ഡോക്യമെന്റായി ഷെയര്‍ ചെയ്യാമോ എന്നും ചിലര്‍ തമാശരൂപേണ ചോദിക്കുന്നുണ്ട്.
വാടകയ്ക്കു പുറമേ, ആദ്യം തന്നെ നല്‍കേണ്ട ഉയര്‍ന്ന സെക്യൂരിറ്റി ഡെപ്പോസിറ്റും പലര്‍ക്കും താങ്ങാനാകില്ല. ബെംഗളൂരുവിലെ വീട്ടുടമകളുടെ ഇത്തരം അമിതമായ ഡിമാന്‍ഡുകളെ പരിഹസിക്കുന്ന ഒരു പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായിരുന്നു. രമ്യഖ് എന്നയാളാണ് ട്വിറ്ററില്‍ അത് പങ്കുവെച്ചത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.