മന്ത്രി കോൺഗ്രസ്സിലേക്ക്, പ്രതിഷേധം അറിയിച്ച് പ്രവർത്തകർ

ബെംഗളൂരു: മണ്ഡ്യ കെ.ആർ.പേട്ടിലെ ബി.ജെ.പി എം.എൽ.എയും കായിക മന്ത്രിയുമായ കെ.സി. നാരായണ ഗൗഡ കോൺഗ്രസിൽ ചേരുമെന്ന് സൂചനയെ തുടർന്ന് പ്രവർത്തകരിൽ കനത്ത പ്രതിഷേധം.

കെ.സി. നാരായണ ഗൗഡയെ ചേർക്കുന്നതിന് മണ്ഡ്യയിൽ കോൺഗ്രസ്‌ പ്രവർത്തകർ എതിരാണ്. കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്റ് ‘പ്രജധ്വനി യാത്ര’യുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ വാക്കേറ്റവും ബഹളവും നടന്നു. ഡി.സി.സി പ്രസിഡന്റിന്റെ കാറിന് നേരെ പ്രവർത്തകർ മുട്ടയെറിയുകയും ചെയ്തു. നാരായണ ഗൗഡക്കെതിരെ ഫ്ലക്സ് ബോർഡുകളും ബാനറുകളും പ്രവർത്തകർ ഉയർത്തിയിട്ടുണ്ട്. നാരായണ ഗൗഡ കോൺഗ്രസിൽ ചേർന്നാൽ ആ യോഗത്തിനുനേരെ കല്ലേറ് നടത്തുമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റിങ് റോഡ് ജംഗ്ഷൻ ഫ്ലൈഓവർ പദ്ധതിക്കായി 22 ഇനങ്ങളിലായി 350 മരങ്ങൾ നീക്കം ചെയ്യും; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us