മേജർ കുമുദ് ദോഗ്ര തന്റെ നവജാത ശിശുവിനെയും കൊണ്ട്‌ ഭര്‍ത്താവിന് അന്ത്യോപചാരം അർപ്പിച്ചു!

ന്യൂഡല്‍ഹി: വേണ്ടപെട്ടവരുടെ മരണകൊണ്ടുണ്ടാകുന്ന ദുഃഖം നമുക്ക് എല്ലാവര്‍ക്കും അറിയാം.  ദിവസങ്ങള്‍ കഴിയുമ്പോള്‍ നമ്മള്‍ അത് പതിയെ പതിയെ അതിജീവിക്കും, എങ്കിലും മേജര്‍ കുമുദ് ദോഗ്ര കാണിച്ച ആ ധൈര്യം അല്ലെങ്കില്‍ ആ ആത്മസമീപനം ആര്‍ക്കും ഉണ്ടാകില്ല.

മേജര്‍ കുമുദ് ദോഗ്രയെ അറിയുന്നവര്‍ കുറവായിരിക്കും, ചിലപ്പോള്‍ ഈ പേര് ആരും കേട്ടിട്ട് പോലുമുണ്ടാവില്ല.  കേട്ടിട്ടില്ലെങ്കില്‍ നിങ്ങളും അറിയുക എന്തുകൊണ്ടാണ് കുമുദ് ദോഗ്ര ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നതെന്ന്.

കുമുദ് ദോഗ്ര ഇന്ത്യന്‍ സേനയിലെ മേജര്‍ ആണ്.  അവരുടെ ഭര്‍ത്താവ്  ടി. വാട്‌സ് ഇന്ത്യന്‍ എയര്‍ഫോഴ്സിലെ വിംഗ് കമാണ്ടര്‍ ആയിരുന്നു.  ഫെബ്രുവരി 15ന് അസമിലെ മജൗലിയില്‍  വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് അദ്ദേഹം മരണമടഞ്ഞു.   സ്വന്തം കുഞ്ഞിന്‍റെ മുഖംപോലും കാണാനാകാതെയാണ് വാട്‌സ് അപകടത്തില്‍ മരിച്ചത്‌.  ഈ വാര്‍ത്ത ഏതൊരു സ്ത്രീകളെയും പോലെ കുമുദിനും താങ്ങാനാവാത്തതായിരുന്നു. അതിലുപരി തന്‍റെ കുഞ്ഞിനെ ഒന്നു കാണാന്‍ പോലും കഴിയാത്ത ആ അച്ഛന്‍റെ കാര്യം ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമം.  വാട്‌സ് മരിക്കുമ്പോള്‍ കുഞ്ഞിന് വെറും നാല് ദിവസത്തെ പ്രായം മാത്രമായിരുന്നു.

  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ

എന്നും കൂടെയുണ്ടാകുമെന്ന് കരുതുന്നവരുടെ മരണം ആരെയും തളര്‍ത്തുന്നപോലെ കുമുദിനെയും തളര്‍ത്തിയെങ്കിലും ധൈര്യം കൈവിടാതെ ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ സൈനിക യൂണിഫോമില്‍ തന്‍റെ അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട്  അവര്‍ എത്തി.   ഒരു സൈനികന് എങ്ങനെയാണ് വിട നല്‍കേണ്ടതെന്നും, അതിന്‍റെ രീതികളും അവര്‍ക്ക് അറിയാമായിരുന്നു അത് അവര്‍ ധൈര്യം ചോര്‍ന്നുപോകാതെ ചെയ്തു. ശരിക്കും നമ്മള്‍ മനസ്സുകൊണ്ട് അവരെ സല്യൂട്ട് ചെയ്തുപോകുന്ന നിമിഷമാണ്.  ഈ ചിത്രമാണ്‌  സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.

  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്

അഞ്ചു ദിവസം പ്രായമായ മകളുമായി പൂര്‍ണ യൂണിഫോമില്‍ ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്ന മേജര്‍ കൗമുദ് ദോഗ്രയുടെ ചിത്രം ആരുടേയും കണ്ണ് നനയിക്കുന്ന ഒന്നാണ്.  ഹൃദയ സ്പര്‍ശിയായ രംഗമാണ് ഇതെന്നും ഒരുപാട് അര്‍ത്ഥങ്ങള്‍ ചിത്രത്തില്‍ നിന്നും വ്യക്തമാണെന്നുമാണ് പലരും അഭിപ്രായം രേഖപ്പെടുത്തുന്നത്.  ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.  ഫോട്ടോ കണ്ടവര്‍ കണ്ടവര്‍ അതില്‍ കമന്റ് ചെയ്യുന്നുമുണ്ട്.  എന്തായാലും മേജര്‍ കുമുദ് ദോഗ്രയ്ക്ക് ഒരു വലിയ സല്യൂട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്' ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us