ഏഴ് പേര്‍ ചേര്‍ന്ന് മർദിച്ചെന്ന് മധുവിന്‍റെ മരണമൊഴി; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്.

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കൈയ്യേറ്റം ചെയ്തതിനിടയില്‍ കൊല്ലപ്പെട്ട മധുവിന്‍റെ മരണമൊഴിയിലും നാട്ടുകാരില്‍ നിന്ന് തനിക്ക് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചു. മോഷ്ടാവെന്ന് ആരോപിച്ച് കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന്, ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മധു മൊഴി നല്‍കിയിരിക്കുന്നത്.

തന്നെ അവര്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലേക്ക് വെള്ളം ഒഴിച്ചുതരികയായിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ മധു പറയുന്നു. ഈ മൊഴി നല്കി അല്‍പസമയത്തിനകം മധു മരണത്തിന് കീഴടങ്ങിയെന്നാണ് പൊലീസ് പറയുന്നത്.

  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!

എന്നാല്‍ ഇന്നലെ സമയം വൈകിയതിനെത്തുടര്‍ന്ന് മധുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റി. മൃതദേഹം ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. ജീപ്പിൽ കയറ്റിയവരുടെ പേരുകൾക്കൊപ്പം അവരുടെ മൊബൈൽ നമ്പരുകളും എഫ്ഐആറിലുണ്ട്. ഇത്തരമൊരു കേസിൽ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരവും നടപടി സ്വീകരിക്കേണ്ടതാണ്. യുവാവിനെ പിടികൂടിയവരിൽ പലരുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ 22നു രാത്രി മുതൽ പ്രചരിക്കുന്നുണ്ടായിരുന്നു. പിറ്റേന്നു മാധ്യമങ്ങളിലൂടെയാണ് ഉന്നത ഉദ്യോഗസ്ഥർ പോലും മരണവാർത്ത അറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ വില്ലനായി; ബെംഗളൂരു - ലണ്ടൻ എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സമയം ലാഭിക്കാൻ ഇരട്ടി ദൂരം; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് യുവതി കണ്ടെത്തിയ പരിഹാരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
[masterslider id="10"]

Related posts

Click Here to Follow Us