സമയം ലാഭിക്കാൻ ഇരട്ടി ദൂരം; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് യുവതി കണ്ടെത്തിയ പരിഹാരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ബെംഗളൂരു: ഐടി നഗരത്തിലെ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ 23 കിലോമീറ്റർ യാത്രയ്ക്ക് പകരം 47 കിലോമീറ്റർ ദൂരം വണ്ടിയോടിച്ച് യുവതി. ശ്രവിക ജെയിൻ എന്ന യുവതിയാണ് തന്റെ ‘ബെംഗളൂരു ഡേ’ വിശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പങ്കുവെച്ചത്. ഗൂഗിൾ മാപ്പിലെ രണ്ട് വ്യത്യസ്ത റൂട്ടുകളുടെ സ്ക്രീൻഷോട്ടുകളും താരം കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.

23 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയ റൂട്ടിലൂടെ യാത്ര ചെയ്താൽ ലക്ഷ്യസ്ഥാനത്തെത്താൻ 1 മണിക്കൂർ 35 മിനിറ്റ് എടുക്കുമെന്ന് മാപ്പ് കാണിക്കുന്നു. എന്നാൽ ഇതിന്റെ ഇരട്ടി ദൂരമുള്ള (47 കി.മീ) റൂട്ടിലൂടെ പോയാൽ വെറും 1 മണിക്കൂർ 12 മിനിറ്റ് കൊണ്ട് എത്താം. അതായത് ദൂരം കൂടിയെങ്കിലും 23 മിനിറ്റ് ലാഭിക്കാൻ യുവതിക്ക് സാധിച്ചു.

  ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം

പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കകം 82,000-ത്തിലധികം ആളുകളാണ് ഇത് കണ്ടത്. “ബെംഗളൂരുവിൽ കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കിൽ പണികിട്ടും” എന്നും “പെട്രോൾ ചെലവ് കൂടുമെങ്കിലും മാനസിക സമാധാനം കിട്ടുമല്ലോ” എന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

ഹൊസ റോഡിൽ നിന്ന് യശ്വന്ത്പൂരിലേക്ക് മെട്രോ ട്രെയിൻ ഉപയോഗിക്കാമായിരുന്നല്ലോ എന്ന ഉപദേശവുമായി എത്തിയവരും കുറവല്ല. ടോൾ ഒഴിവാക്കാൻ കൂടുതൽ ആളുകൾ ചെറിയ റൂട്ട് തിരഞ്ഞെടുക്കുന്നതാണ് അവിടെ കുരുക്ക് വർദ്ധിക്കാൻ കാരണമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
ദൂരം കൂടിയാലും കുരുക്കില്ലാതെ ലക്ഷ്യസ്ഥാനത്തെത്തുക എന്ന ‘ബെംഗളൂരു തന്ത്രം’ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
[masterslider id="10"]

Related posts

Click Here to Follow Us