“നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു,വിജയകരമായ മൂന്നാം ദിവസത്തിലേക്ക്” ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഓറിയോന്‍ മാളില്‍..

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനത്തിൽ സിനിമകൾ പ്രദർശിപ്പിച്ചതു നിറഞ്ഞ സദസ്സിൽ. രാജാജിനഗർ ഓറിയോൺ മാളിലെ എട്ട് സ്ക്രീനുകളും ആദ്യ പ്രദർശനത്തിനു മുന്‍പേ നിറഞ്ഞതോടെ അവസാനമെത്തിയവർക്കു പ്രവേശനം ലഭിക്കാതിരുന്നതു വാക്കേറ്റത്തിന് ഇടയാക്കി. 4000 ഡെലിഗേറ്റ് പാസുകളാണു വിതരണം ചെയ്തതെങ്കിലും ചലച്ചിത്രമേഖലയിൽ നിന്നുള്ളവർ കൂടി എത്തിയതോടെ മൾട്ടിപ്ലക്സുകളിലെ ഇരിപ്പിടങ്ങൾ തികയാതെ വന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

വിവിധ ഫിലിം ഇൻസിറ്റ്യൂട്ടുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് മേളയെ സജീവമാക്കിയത്. സ്വീഡിഷ് ചിത്രമായ ദ് സ്ക്വയർ, ലെബനീസ് ചിത്രമായ ദി ഇൻസൽറ്റ് എന്നിവ കാണാൻ പ്രേക്ഷകരുടെ നിര മാളിനു പുറത്തേക്ക് നീണ്ടു. ചിത്രങ്ങൾ വീണ്ടും പ്രദർശിപ്പിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് പലരും മടങ്ങിയത്. ഇന്നു മുതൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കർണാടക ചലനച്ചിത്ര അക്കാദമി ചെയർമാൻ രാജേന്ദ്ര സിങ് ബാബു പറഞ്ഞു. മലയാള ചിത്രമായ ടേക്ക് ഓഫും നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us