ഏഴ് പേര്‍ ചേര്‍ന്ന് മർദിച്ചെന്ന് മധുവിന്‍റെ മരണമൊഴി; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്.

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം കൈയ്യേറ്റം ചെയ്തതിനിടയില്‍ കൊല്ലപ്പെട്ട മധുവിന്‍റെ മരണമൊഴിയിലും നാട്ടുകാരില്‍ നിന്ന് തനിക്ക് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചു. മോഷ്ടാവെന്ന് ആരോപിച്ച് കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന്, ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മധു മൊഴി നല്‍കിയിരിക്കുന്നത്. തന്നെ അവര്‍ അടിക്കുകയും തൊഴിക്കുകയും ചെയ്തു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂക്കിലേക്ക് വെള്ളം ഒഴിച്ചുതരികയായിരുന്നുവെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ മധു പറയുന്നു. ഈ മൊഴി നല്കി അല്‍പസമയത്തിനകം മധു മരണത്തിന് കീഴടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇന്നലെ സമയം വൈകിയതിനെത്തുടര്‍ന്ന് മധുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നത്തേക്ക് മാറ്റി.…

Read More
Click Here to Follow Us