ബെംഗളൂരു: ബയപ്പനഹളളി വിശേശ്വരായ റെയില്‍വേ ടെര്‍മിനലിലെക്കുളള (എസ്.എം.വി.ടി ബെംഗളൂരു) പ്രവേശനം സുഗമമാക്കാന്‍ ഐ.ഓ.സി ജംഗ്ഷനില്‍ 345 കോടി രൂപ ചിലവിട്ട് 4 മേല്‍പ്പാല റാംപുകള്‍ ബിബിഎംപി നിര്‍മിക്കും. പാലം നിര്‍മാണത്തിനുളള അനുമതിക്ക് ബിബിഎംപി ചീഫ് കമ്മീഷണര്‍ തുഷാര്‍ ഗിരിനാഥ് നഗരവികസന വകുപ്പിന് രൂപരേഖ സമര്‍പ്പിച്ചു
ബസനവാടി റോഡിലെ ഐ.ഒ.സി മേല്‍പ്പാലത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മാണം. സ്ഥലമേറ്റെടുപ്പിന് മാത്രം 68 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
മാരുതി സേവാ നഗര്‍, ബയ്യപ്പനഹളളി, ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് റെയില്‍വേ ടെര്‍മിനലിലെക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലാണ് റാംപ് നിര്‍മാണം.
ദക്ഷിണ പശ്ചിമ റെയില്‍വേയുടെ കീഴിലുളള സ്ഥലത്ത് കൂടെ പാലം നിര്‍്മിക്കുന്നതിന് നേരത്തെ ബെംഗളൂരു ഡിവിഷന്‍ അധിക്യതര്‍ അനുവാദം നല്‍കിയിരുന്നു. 2 വര്‍ഷത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.