നൃത്ത വിസ്മയമൊരുക്കി കൈരളി നാട്യാലയത്തിലെ വിദ്യാർഥികൾ 

ബെംഗളൂരു: രാജരാജേശ്വരി നഗറിലുള്ള കൈരളി നാട്യാലയത്തിലെ അധ്യാപിക ധന്യ സന്തോഷിന്റെ നേതൃത്വത്തിൽ ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വച്ച് വിദ്യാർത്ഥികൾ നൃത്ത സന്ധ്യ അവതരിപ്പിച്ചു. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ ഭക്തജനങ്ങൾക്ക് ഒരു നല്ല ദൃശ്യാനുഭവമായി.

ആകെ 11 ഡാൻസ് ഇനങ്ങൾ ഉണ്ടായിരുന്നത് അതിൽ മുപ്പതോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഭരതനാട്യത്തിലെ ഗണപതി സ്തുതിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. മോഹിനിയാട്ടത്തിലെ ചൊൽക്കെട്ട്, ജതി സ്വരം എന്നിവയും, ഭരതനാട്യത്തിലെ ശബ്ദം, വർണ്ണം, പദം, കീർത്തനം, തില്ലാന എന്നീ ഇനങ്ങളും അവതരിപ്പിച്ചു. തുടർന്ന് അയ്യപ്പ ടെമ്പിൾ ട്രസ്റ്റ് ഭാരവാഹികളുടെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്ഷയതൃതീയനാളിലും സ്വർണ്ണവിപണിയിൽ ഉണർവില്ല; ബെംഗളൂരുവിൽ ബുക്കിംഗിൽ 25 ശതമാനം ഇടിവ്
  വിജയിന് രാഷ്ട്രീയ പക്വതയില്ല; രൂക്ഷവിമർശനവുമായി ഡി.കെ. ശിവകുമാർ; കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us