ബെംഗളൂരു : മൈസൂരു ജില്ലയിലെ കെആർ നഗർ പട്ടണത്തിൽ വെള്ളിയാഴ്ച ജനവാസകേന്ദ്രത്തിൽ കയറി ആറുവയസ്സുള്ള പുള്ളി പുലി ഏതാനും പേരെ ആക്രമിച്ചത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെ ടൗണിലെ ഒരു സ്റ്റേഡിയത്തിന് സമീപമാണ് പുള്ളി പുലിയെ ആദ്യം കണ്ടത്.
തന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പുലിയെ കണ്ട ഒരു താമസക്കാരൻ നിലവിളിച്ച് സ്ഥലത്ത് നിന്ന് ഓടിയതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികനെയും ഫോറസ്റ്റ് ജീവനക്കാരനെയും ആക്രമിച്ച പുലിയ്ക്ക് നിസാര പരിക്കേറ്റു. എന്നിരുന്നാലും, വനപാലകർ പുള്ളി പുലിയെ പിടികൂടി.
Disturbing visuals from Mysore.The crowd is only adding to the already stressed leopard.
Latest, it has been safely tranquilised by the forest Department officials.It’s only mistake was that it was seen. After which the people became wild & the real wild struggled for safety. pic.twitter.com/F4dXNsAYvT
— Susanta Nanda (@susantananda3) November 4, 2022
നേരത്തെ, ഹുൻസൂർ ജില്ലാ ഫോറസ്റ്റ് ഓഫീസർ സീമ മറ്റ് ജീവനക്കാരുമായി ചേർന്ന് കോമ്പിംഗ് ഓപ്പറേഷൻ നടത്തി കൂടുകൾ ഇട്ടെങ്കിലും ഫലമുണ്ടായില്ല. വെറ്ററിനറി ഡോക്ടർ മഞ്ജുനാഥിനൊപ്പം ഒരു സംഘം ഉച്ചയ്ക്ക് 12 മണിയോടെയാണ് പുലിയെ പിടികൂടിയത്. പിന്നീട് നാഗരഹോളെയിൽ പുലിയെ തുറന്നുവിട്ടതായി ഡിഎഫ്ഒ സീമ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.