ജോത്സ്യന്റെ ഉപദേശത്തിൽ ഭാര്യയെയും മകനെയും പുറത്താക്കിയ യുവാവിനെതിരെ കേസ്

രാമനഗരയിൽ ജ്യോത്സ്യന്റെ വാക്കുകേട്ട് ഭാര്യയെയും കുഞ്ഞിനെയും പീഡിപ്പിക്കുകയും വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. മൂലം നക്ഷത്രത്തില്‍ പിറന്ന കുട്ടി നിര്‍ഭാഗ്യം കൊണ്ടുവരുമെന്ന ജോത്സ്യന്റെ ഉപദേശത്തെത്തുടർന്നാണ് ഭാര്യയെയും രണ്ടരവയസ്സുള്ള കുഞ്ഞിനെയും യുവാവ് വീട്ടിൽനിന്ന് പുറത്താക്കിയത്.

ചന്നപട്ടണ മഞ്ജുനാഥ ലേഔട്ട് സ്വദേശി നവീനാണ് ഭാര്യ ശ്രുതിയെയും മകൻ റുത്‌വിനെയും പുറത്താക്കിയത്. തുടർന്ന് തന്നെയും രണ്ടരവയസ്സുള്ള മകനെയും നിരന്തരം ഉപദ്രവിക്കുന്നെന്ന് കാണിച്ച്‌ നവീനിന്റെ ഭാര്യ ശ്രുതിയാണ് രാമനഗര വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്.

  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

മൂന്നു വര്‍ഷം മുൻപാണ് ദമ്പതികൾ വിവാഹിതരായത്. തുടർന്ന് 2020 ജനുവരി 22-ന് ഉച്ചക്ക് 12.42ന് ആൺകുട്ടി ജനിച്ചു. അടുത്തിടെ ജോത്സ്യനെ കണ്ടപ്പോൾ കുഞ്ഞ് മൂലം നക്ഷത്രത്തിലാണ് പിറന്നതെന്നും അത് കുടുംബത്തിന് നല്ലതല്ലെന്നുമായിരുന്നു ജ്യോത്സ്യന്റെ വാദം. ഇതിനുശേഷം നവീൻ ഭാര്യയെയും മകനെയും ഉപദ്രവിക്കാൻ തുടങ്ങി എന്നും, മകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊല്ലാൻ ഭർത്താവും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ ശ്രുതി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us