ബെംഗളൂരു: കർണാടക നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും മൂന്ന് തവണ ബിജെപി എംഎൽഎയുമായ ആനന്ദ് മാമണി അന്തരിച്ചു. അദ്ദേഹം ഒരു മാസത്തിലേറെയായി അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി വൈകി ആയിരുന്നു അന്ധ്യം.
56 കാരനായ മാമണിക്ക് പ്രമേഹവും കരൾ അണുബാധയും ഉണ്ടായിരുന്നു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യം ചികിൽസയ്ക്കായി മെഡിക്കൽ വിദഗ്ധരുടെ നിർദേശപ്രകാരം ചെന്നൈയിലേക്കും പിന്നീട് മണിപ്പാൽ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനന്ദ് മാമണി കോമയിലായിരുന്നു. സവദത്തി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു മാമണി.
മൃതദേഹം പൊതുദർശനത്തിനായി ഞായറാഴ്ച ജന്മനാട്ടിൽ എത്തിക്കും.