നിറം മങ്ങിയ ഗോവയെ സമനിലയിൽ പിടിച്ചു നോർത്തീസ്റ്റ്…

ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആവേശം നിറഞ്ഞ മത്സരത്തിൽ നിശ്ചിത സമയത്തിൽ ഗോവയും നോർത്തീസ്റ്റും ഓരോ പോയിന്റ് വീതം പങ്കിട്ടു പിരിഞ്ഞു. ഒമ്പതാം സ്ഥാനത്താണെങ്കിലും  ഗോവയെ പൂട്ടാനുള്ളത് തങ്ങളുടെ കയ്യിൽ ഉണ്ടെന്ന് വീണ്ടും തെളിയിച്ച നോർതേയ്സ്റ്റ്, ഗോവ അടിച്ചപ്പോളൊക്കെ തിരിച്ചടിച്ചു രണ്ടേ രണ്ടിന് സമനില പിടിക്കുകയായിരുന്നു. ഗോവ ക്വാളിറ്റി ഉള്ള ഫോറിൻ പ്ലയേഴ്‌സിനെ മുൻനിർത്തി കളിച്ചപ്പോൾ നോർത്തീസ്റ്റിനു വേണ്ടി തിളങ്ങിയതു അധികവും ഇന്ത്യൻ ടാലെന്റ്സ് ആയിരുന്നു.

തുടരെ സ്വന്തം ഹാഫിൽ വച്ച് ബോൾ നഷ്ടപ്പെടുത്തി ടൂർണമെന്റിലെ ഏറ്റവും മോശം ഡിഫെൻസിവ് യൂണിറ്റ് തങ്ങളുടെ തന്നെ ആണെന്ന് ഉറപ്പിക്കുന്ന പ്രകടനം ഗോവ പുറത്തെടുത്തപ്പോൾ,  നോർതേയ്സ്റ്റിനു നഷ്ടപെട്ട ബോൾ പിടിച്ചെടുക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഗോളിടിക്കാൻ നിരന്തരം അവസരങ്ങൾ ഉണ്ടായെങ്കിലും മുന്നേറ്റ നിരയിൽ  നല്ല കളിക്കാരില്ലാത്തതു നോർത്തീസ്റ്റിനു വിനയായി. മറുവശത്തു തുടക്കത്തിലേ പരിക്കുപറ്റി ബ്രെൻഡൻ ഫെർണാണ്ടസ് പുറത്തായത് ഗോവൻ കളിയെ സാരമായി ബാധിച്ചു. ഗോവൻ അറ്റാക്ക് നിറം മങ്ങിയപ്പോൾ ആദ്യ ഗോളിനായി 42 ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഗോവക്ക് വേണ്ടി മന്ദർ റാവു ആണ് ലക്‌ഷ്യം കണ്ടത്. ഒട്ടും വൈകാതെതന്നെ ഹാഫ് ടൈമിന് തൊട്ടു മുൻപ് മർസെനിയോ നോർത്തീസ്റ്റിനു വേണ്ടി സമനില ഗോൾ കണ്ടെത്തി.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

സെക്കന്റ് ഹാഫിൽ കളി മെച്ച പെടുത്തിയ ഗോവ ജോഷുവ ലാൻസറൊട്ടേ കോറോ കോമ്പിനേഷന്റെ കൌണ്ടർ അറ്റാക്കിൽ നിന്നും രണ്ടാമത്തെ ഗോൾ കണ്ടെത്തുകയായിരുന്നു. തിരിച്ചടിക്കാൻ സൂപ്പർ സബ് മോസ്ക്യുറയെ ഇറക്കിയ നോർതേസ്റ്റ് 71 ആം മിനുട്ടിൽ സമനില ഗോൾ നേടിയെടുത്തു. സമനിലയോടെ കിട്ടിയ ഒരു പോയിന്റോടു കൂടി 12 കളികളിൽ നിന്നും 20 പോയിന്റ് നേടി അഞ്ചാം സ്ഥാനം ഗോവ കേരളത്തിൽ നിന്നും കരസ്ഥമാക്കി.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts