ബെംഗളൂരു: കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രളയബാധിതരായ നിവാസികൾക്ക് നഷ്ടപരിഹാരം നൽകാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബി ബി എം പി) 26.74 കോടി രൂപ ചെലവഴിച്ചു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രളയജലം വീടുകളിൽ കയറി സാധനങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 10,699 താമസക്കാർക്ക് ഇതിനോടകം നഷ്ടപരിഹാരം നൽകി.
മൂന്ന് തവണയായി 26.74 കോടി രൂപയാണ് കൈമാറിയത്. പ്രളയബാധിത വീടിന് 25,000 രൂപ വീതമാണ് നൽകിയതെന്ന് റിപ്പോർട്ടുകൾ. വീടുകളിൽ വെള്ളം കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോഴെല്ലാം നഷ്ടപരിഹാരത്തിന് അർഹതയുള്ളവരായിരുന്നു താമസക്കാർ.
ബി ബി എം പി കണക്കുകൾ പ്രകാരം മേയ് 19ന് 2,920 താമസക്കാർക്ക് 7.3 കോടി രൂപയും 901 താമസക്കാർക്കായി മെയ് 21ന് 2.25 കോടി രൂപയും അനുവദിച്ചു. മെയ് 24 നും ഓഗസ്റ്റ് 4 നും ഇടയിൽ 6,878 നിവാസികൾക്ക് ബി ബി എം പി 17.19 കോടി രൂപ കൈമാറി. ഭൂരിഭാഗം ഗുണഭോക്താക്കളും നഗരത്തിന്റെ മധ്യഭാഗങ്ങളിലാണ്. നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ വഴിയാണ് നഷ്ടപരിഹാരം നൽകിയതെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു.
നഗരത്തിലെ 211 സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണെന്നാണ് പൗരസമിതിയുടെ കണക്ക്. ഇതിൽ 58 എണ്ണം വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായും കണ്ടെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.