തുമക്കൂരു സിദ്ധഗംഗാ മഠാധിപതിക്ക് ഭാരതരത്ന നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : ലിംഗായത്ത് ആചാര്യനും തുമക്കൂരു സിദ്ധഗംഗാ മഠാധിപതിയുമായ ശിവകുമാര സ്വാമിജിയെ (109) ഭാരതരത്ന പുരസ്കാരത്തിനു പരിഗണിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത്. സിദ്ധഗംഗാ എജ്യൂക്കേഷൻ സൊസൈറ്റി സ്ഥാപകൻ കൂടിയാണ് സ്വാമിജി.

‘സഞ്ചരിക്കുന്ന ദൈവം’ എന്നറിയപ്പെടുന്ന ശിവകുമാര സ്വാമിജി ജനമനസ്സിൽ അത്രയേറെ ഇടം പിടിച്ചയാളാണെന്നു മുഖ്യമന്ത്രിയുടെ കത്തിലുണ്ട്. 1941 മുതൽ സിദ്ധഗംഗാ മഠത്തിന്റെ സാരഥ്യം വഹിക്കുന്നു. 1908 ഏപ്രിലിൽ ജനിച്ച സ്വാമി ലിംഗായത്ത് സമുദായത്തിന്റെ വഴികാട്ടിയും ജാതി മത ഭേദമന്യേ ദരിദ്ര ജനവിഭാഗത്തിന്റെ രക്ഷകനുമാണെന്നു മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചു.

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരസഭകളുടെ അനാസ്ഥ: മരണക്കണക്കിൽ തുടർച്ചയായ ആറാം വർഷവും ബെംഗളൂരു ഒന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts