ഗൂഗിൾ മാപ്പിനു വഴി തെറ്റി; കാർ കൈത്തോട്ടിലേക്ക് വീണു

കോട്ടയം: ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത കാർ തോട്ടിലേക്ക് മറിഞ്ഞു. .ഇന്നലെ രാത്രി 11നു തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം നടന്നത്.എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് പോയ കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ ആറുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

രാത്രിയിൽ എറണാകുളത്തു നിന്ന് ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ യാത്ര ചെയ്യവെ തിരുവാതുക്കലിൽ നിന്ന് വഴി തെറ്റി പാറേച്ചാലിൽ എത്തിയപ്പോഴാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു. തിരുവാതുക്കൽ-നാട്ടകം സിമെന്റ്കവല ബൈപ്പാസിലൂടെ പാറേച്ചാൽ ബോട്ട്ജെട്ടിയുടെ വശത്തേക്ക് നീങ്ങുകയായിരുന്നു കാർ. ഈ പ്രദേശത്ത് റോഡിലടക്കം വെള്ളമുണ്ടായിരുന്നു. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. 
പാറേച്ചാൽ ജെട്ടിക്ക് സമീപം എത്തിയപ്പോൾ തോട്ടിലേക്ക് വീണ കാർ ഒഴുകി നീങ്ങി. യാത്രക്കാർ നിലവിളിക്കുകയും വശത്തെ ജനാലയിൽ തട്ടി ബഹളമുണ്ടാക്കിയതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. നാട്ടുകാരായ സത്യൻ, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവർ കാറിനടുത്തെത്തിയപ്പോൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!
  സത്യവാങ്മൂലത്തിൽ ബെംഗളൂരുവിലെ 200 കോടിയുടെ 'മാളിക' എവിടെ? രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുമായി കോൺഗ്രസ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഘോരികളെ കൊണ്ടുവന്നതല്ല, ഡീസലടിക്കാൻ പൈസ ചോദിച്ചപ്പോൾ 100 രൂപ കൊടുത്തു: രാജീവ് ചന്ദ്രശേഖർ
[masterslider id="10"]

Related posts

Click Here to Follow Us