ബെംഗളൂരു: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യം മുഴുവൻ ‘ഹർഘർ തിരംഗ’ ആഘോഷിക്കുമ്പോൾ, വിധാനസൗധയിൽ അനുദിനം ത്രിവർണപതാക ഉയർത്തും. എല്ലാ ദിവസവും വിധാന സൗധയിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് സ്ഥിരം ശമ്പളത്തിന് പുറമെ, ദിവസേന തുച്ഛമായ 50 രൂപ മാത്രമെ ലഭിക്കുന്ന അറിയപ്പെടാത്ത ഈ നായകന്മാരാണ്.
എന്നാലിപ്പോൾ ഇവർ ആവശ്യപ്പെടുന്നത് അലവൻസ് 100 രൂപയായി വർധിപ്പിക്കുക എന്നതാണ്. ഗ്രൂപ്പ് ‘ഡി’ ജീവനക്കാരായി റിക്രൂട്ട് ചെയ്യപ്പെടുന്ന ഏഴ് തൊഴിലാളികൾ അവരുടെ ഫ്ലാഗ് ഡ്യൂട്ടി നിർവഹിക്കാൻ ദിവസവും മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ട്. കൂടാതെ ഹോം ഗാർഡുകൾ അല്ലെങ്കിൽ പോലീസ് ഉദ്യോഗസ്ഥർക്കൊപ്പമാണ് ഇവർ പ്രവർത്തിക്കുന്നതും.
തറയിൽ നിന്ന് 150 അടി ഉയരമുള്ള നാലാം നിലയിലാണ് 30 അടി ഉയരമുള്ള കൊടിമരം. ഇതിനർത്ഥം വിധാന സൗധയ്ക്ക് പുറത്ത് നിന്ന് നമ്മൾ കാണുന്ന പതാകകൾ ഭൂനിരപ്പിൽ നിന്ന് 180 അടി ഉയരത്തിലാണ് എന്നതാണ്. ഫ്ലാഗ് ഡ്യൂട്ടിയിലുള്ള ജീവനക്കാർ മൂന്നാം നില വരെ ലിഫ്റ്റുകൾ ഉപയോഗിക്കുകയും തുടർന്ന് ഗോവണി കയറിയുമാണ് ഈ പ്രവർത്തനം ചെയ്യുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.