ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ ആനകൾ വിജയകരമായി ജപ്പാനിലെത്തി

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ ആനകൾ വിജയകരമായി ജപ്പാനിലെത്തി. വെള്ളിയാഴ്ച ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേയ്‌സിന്റെ കാർഗോ വിമാനത്തിലാണ് അവയെ ജപ്പാനിലേക്ക് അയച്ചത്. സുരേഷ് (8), ഗൗരി (9), ശ്രുതി (7), തുളസി (5) എന്നിവരാണ് ജപ്പാനിലേക്ക് പോയ ആനകൾ. ഇപ്പോൾ ജപ്പാനിലെത്തിയ ബന്നാർഘട്ട ആനകൾ കൂടുകളിൽ നിന്ന് പുറത്തുവന്ന് പുതിയ അന്തരീക്ഷത്തിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ ജീവനക്കാരും ആനകളോടപ്പം ജപ്പാനിലേക്ക് പോയിട്ടുണ്ട്.

Read More

ഗോവയിൽ കന്നഡിഗർക്ക് നേരെ ആക്രമണം!

ബെംഗളൂരു : ഗോവയിൽ കന്നഡിഗന്മാർക്കെതിരായ ആക്രമണ കേസുകൾ തുടരുന്നു. കർണാടകയിൽ നിന്നുള്ളവരെയും കന്നഡിഗരെയും ലക്ഷ്യമിട്ട് ആക്രമിച്ചതായി ഇപ്പോൾ ആരോപണം ഉയർന്നിട്ടുണ്ട് . ഉപജീവനത്തിനായി ഗോവയിലെത്തിയ ഒരു കന്നഡിഗനെ ഒരു സംഘം അക്രമികൾ ആക്രമിച്ച സംഭവം നടന്നിട്ടുണ്ട്. വിജയപുര ജില്ലയിലെ കലകേരി ഗ്രാമത്തിൽ താമസിക്കുന്ന അനിൽ റാത്തോഡാണ് ആക്രമണത്തിന് ഇരയായ വ്യക്തി . മഹാരാഷ്ട്രയിൽ നിന്ന് ഗോവയിലേക്ക് കല്ലുകൾ കടത്തുകയായിരുന്ന കന്നഡിഗ ലോറി ഡ്രൈവർ അനിൽ റാത്തോഡിനെ കാറിലും ജീപ്പിലും എത്തിയ ഒരു സംഘം ലോറി തടഞ്ഞുനിർത്തി ആക്രമിച്ചു. അവർ അദ്ദേഹത്തെ അസഭ്യം പറയുകയും ആക്രമിക്കുകയും…

Read More

വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 1.43 കോടിരൂപ, ഒന്നര കിലോ സ്വർണവും 4.5 കിലോ വെള്ളിയും പിടികൂടി

raid police ed

ഭുവനേശ്വര്‍: ഒഡീഷ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലന്‍സ് സംഘം. ഫ്‌ളാറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് 1.43 കോടിരൂപ, 1.32 കോടിരൂപയുടെ ബാങ്ക് നിക്ഷേപ രേഖകൾ, ഒന്നരക്കിലോ സ്വര്‍ണവും 4.6 കിലോ വെള്ളിയും, പലയിടത്തും ഉള്ള കെട്ടിടങ്ങളുടെയും ഭൂമിയുടെയും രേഖകൾ. കോരാപുട് ജില്ലയിലെ ജെയ്‌പോര്‍ ഫോറസ്റ്റ് റേഞ്ചില്‍, ഡെപ്യൂട്ടി റേഞ്ചര്‍ തസ്തികയില്‍ ജോലിചെയ്യുന്ന രാമചന്ദ്ര നേപക്കിന്റെ വസതിയിലും ബന്ധപ്പെട്ട സ്ഥലങ്ങളിലുമാണ് വെള്ളിയാഴ്ച വിജിലന്‍സ് പരിശോധന നടത്തിയത്. രാമചന്ദ്ര അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെയായിരുന്നു റെയ്ഡ്.

Read More

മരിച്ചുപോയ അമ്മ സ്വപ്‌നത്തില്‍ വന്ന് വിളിച്ചു; നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 കാരന്‍ ജീവനൊടുക്കി

മഹാരാഷ്ട്രയിലെ സോളാപൂരില്‍ 16 വയസ്സുള്ള ആണ്‍കുട്ടി ആത്മഹത്യ ചെയ്തു. ശിവശരണ്‍ ഭൂതാലി തല്‍കോട്ടി എന്ന ആണ്‍കുട്ടിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് മാസം മുമ്പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു. ശിവശരണ്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്ക് നേടിയിരുന്ന ശിവശരണിന് ഡോക്ടറാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. സംഭവത്തില്‍ സോളാപൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ആണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. അമ്മയെ സ്വപ്‌നം കണ്ടിരുന്നുവെന്നും അമ്മയുടെ അടുത്തേക്ക് വരാന്‍…

Read More

ബച്ചനിൽ നിന്നും ആമിർ ഖാനിൽ നിന്നും വാങ്ങിയ കാറുകൾക്ക് ഒടുവിൽ കെജിഎഫ് ബാബു നികുതി അടച്ചു

ബെംഗളൂരു: ബോളിവുഡ് നടന്മാരായ ആമിർ ഖാൻ, അമിതാഭ് ബച്ചൻ എന്നിവരിൽ നിന്ന് വാങ്ങിയ ആഡംബര കാറുകളുടെ നികുതി ഒടുവിൽ കെജിഎഫ് ബാബു അടച്ചു . ബച്ചനിൽ നിന്ന് വാങ്ങിയ കാറിന് 18 ലക്ഷത്തി 53 ആയിരം രൂപയും ആമിർ ഖാനിൽ നിന്ന് വാങ്ങിയ കാറിന് 19.73 ലക്ഷം രൂപയും അദ്ദേഹം നൽകി. ഡിഡി വഴിയാണ് ആർടിഒ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നികുതി അടച്ചത്. ആഡംബര കാറുകളുടെ നികുതി അടയ്ക്കാത്തതിനെ തുടർന്ന് ബുധനാഴ്ച രാവിലെ ആർ‌ടി‌ഒ ജോയിന്റ് കമ്മീഷണർ ശോഭയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വസന്തനഗറിലെ കെ‌ജി‌എഫ് ബാബു…

Read More

വിവാദ ഫോൺസംഭാഷണം പുറത്ത്; ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ച് പാലോട് രവി

തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വെച്ച് പാലോട് രവി. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വ്യക്തമാക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പാർട്ടി സമ്മർദ്ദത്തെ തുടർന്നാണ് രവിയുടെ രാജിയെന്നാണ് സൂചന. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്…

Read More

തീരുമാനത്തിൽ മാറ്റമില്ല; ബി.​എം.​ടി.​സി, കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്

ബെംഗളൂരു : ബി.​എം.​ടി.​സി, ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ ആ​ഗ​സ്റ്റ് അ​ഞ്ചു​മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സമരത്തിലേയ്ക്ക്. ക​ര്‍ണാ​ട​ക​യി​ലെ നാ​ല് പൊ​തു ഗ​താ​ഗ​ത കോ​ർ​പ​റേ​ഷ​നു​ക​ളാ​യ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ് ആ​ര്‍.​ടി.​സി), നോ​ർ​ത്ത് വെ​സ്റ്റ് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി (എ​ന്‍.​ഡ​ബ്ല്യു.​കെ ആ​ര്‍.​ടി.​സി), ക​ല്യാ​ൺ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി (കെ.​കെ.​ആ​ര്‍.​ടി.​സി), ബാം​ഗ്ലൂ​ർ ​മെ​ട്രോ ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ബി.​എം.​ടി.​സി) എ​ന്നി​വ പണിമുടക്കിനെ സം​യു​ക്ത​മാ​യി പിന്തുണക്കും. ദീ​ര്‍ഘ​കാ​ല​മാ​യി ഉന്നയിക്കുന്ന ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ അം​ഗീ​ക​രി​ക്കാ​ത്ത​ സാഹചര്യത്തിലാണ് പ​ണി​മു​ട​ക്കെ​ന്ന് സം​സ്ഥാ​ന ഗ​താ​ഗ​ത കോ​ർ​പ​റേ​ഷ​ന്‍ യൂ​നി​യ​നു​ക​ളു​ടെ സം​യു​ക്ത ആ​ക്ഷ​ൻ ക​മ്മി​റ്റി അഭിപ്രയപ്പെട്ടു. ത​ട​ഞ്ഞു​വെ​ച്ച 38 മാ​സ​ത്തെ…

Read More

സ്ത്രീകളെ മോശമായി ചിത്രീകരിച്ചുള്ള ആസ്വാദനം വേണ്ട; 20 ഒടിടി ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ലൈംഗികത ഉള്ളടക്കമാക്കിയിട്ടുള്ള ഒരു പറ്റം ഒടിടി ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം. സ്ത്രീകളെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം. സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന അള്‍ട്ട്, ഉല്ലു എന്നിങ്ങനെ ഇരുപതിലേറെ ആപ്പുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. “ഈ ആപ്പുകളുടെ വെബ്സൈറ്റുകളിലേക്കുള്ള പൊതു ആക്സസ് പ്രവര്‍ത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തയ്യാറാകണമെന്ന്” ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദേശം നൽകി. സ്ത്രീകളോടുള്ള ബഹുമാനം, സ്ത്രീകളുടെ അഭിമാനവും അന്തസും കാത്ത് സൂക്ഷിക്കുക തുടങ്ങിയ ഇന്ത്യന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ ഇത്തരം ആപ്പുകള്‍ ലംഘിച്ചതായി…

Read More

ധർമസ്ഥല കൂട്ടക്കൊല ആരോപണം; അന്വേഷണം ആരംഭിച്ച് എസ്.ഐ.ടി സംഘം

ബെംഗളൂരു : ധർമസ്ഥലയിൽ കൂട്ടക്കൊല ആരോപണത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) ബെൽത്തങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സംഘം കഴിഞ്ഞ ദിവസം സംഭവസ്ഥലത്തെത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഡി.ഐ.ജി എം.എൻ. അനുചേത്, വെസ്റ്റേൺ റേഞ്ച് ഐ.ജി അമിത് സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലാണ് എസ്.ഐ.ടി സംഘത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നത്. കേസിൽ നിഷ്‌പക്ഷവും,സുതാര്യവുമായ അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ പ്രത്യേക അന്വേഷണ വിഭാഗത്തിന്…

Read More

സമുദായത്തിൽ അംഗങ്ങൾ കുറയുന്നു;18 വയസു മുതൽ പ്രണയിച്ച് 25 വയസിന് മുൻപ് വിവാഹം കഴിക്കണം; ബിഷപ്പ് പാംപ്ലാനി

pamplani

കൊച്ചി: കത്തോലീക്കാ സഭയിലെ യുവാക്കള്‍ക്ക് പുത്തന്‍ നിർദേശങ്ങളുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണം. 25 വയസിന് മുൻപ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും മെത്രാപ്പൊലീത്ത. വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് മെത്രാപ്പോലീത്തയുടെ ആഹ്വാനം. കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനത്തിലായിരുന്നു പ്രസംഗം. ‘മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണ് തന്റെ കല്യാണം നടക്കാതിരുന്നതിന് കാരണമെന്ന് ഒരു നാല്‍പതുകാരന്‍ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നതില്‍ ഒരു കുറ്റവുമില്ല. അതിനെ ദോഷമായി ആരും കാണേണ്ട കാര്യമില്ല.…

Read More