സമുദായത്തിൽ അംഗങ്ങൾ കുറയുന്നു;18 വയസു മുതൽ പ്രണയിച്ച് 25 വയസിന് മുൻപ് വിവാഹം കഴിക്കണം; ബിഷപ്പ് പാംപ്ലാനി

pamplani

കൊച്ചി: കത്തോലീക്കാ സഭയിലെ യുവാക്കള്‍ക്ക് പുത്തന്‍ നിർദേശങ്ങളുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണം.

25 വയസിന് മുൻപ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും മെത്രാപ്പൊലീത്ത. വിശ്വാസികളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണ് മെത്രാപ്പോലീത്തയുടെ ആഹ്വാനം. കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനത്തിലായിരുന്നു പ്രസംഗം.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

‘മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണ് തന്റെ കല്യാണം നടക്കാതിരുന്നതിന് കാരണമെന്ന് ഒരു നാല്‍പതുകാരന്‍ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നതില്‍ ഒരു കുറ്റവുമില്ല. അതിനെ ദോഷമായി ആരും കാണേണ്ട കാര്യമില്ല.

അതുപോലെ നമ്മുടെ യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30, 40 ലക്ഷം വായ്പയെടുത്ത് വിദേശത്തേക്ക് പോകാന്‍ യുവജനങ്ങളില്‍ ഒരു വ്യഗ്രതയുണ്ട്. ഇത് സമുദായത്തെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്,’ പാംപ്ലാനി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
[masterslider id="10"]

Related posts