തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണകടയിൽ നിന്നും സ്വർണം കവർന്ന് പ്രതികൾ മുങ്ങി

ബെംഗളൂരു : തോക്കുകളുമായി ഒരു സ്വർണ്ണക്കടയിൽ എത്തിയ മോഷ്ടാക്കൾ ഉടമയിൽ നിന്നും സ്വർണ്ണം കൈക്കലാക്കി ഓടി രക്ഷപ്പെട്ടു. മാഗഡി റോഡിലെ മച്ചോഹള്ളി ഗേറ്റിന് സമീപമുള്ള ഭൈരവേശ്വര കോംപ്ലക്സിലെ റാം ജ്വല്ലേഴ്‌സ് കടയിലാണ് സംഭവം. മുഖംമൂടി ധരിച്ച് കൈകളിൽ തോക്കുമായി എത്തിയ പ്രതികൾ കടയിലുണ്ടായിരുന്ന ഉടമയെയും ജീവനക്കാരെയും ഭയപ്പെടുത്തി. തുടർന്ന് സ്വർണ്ണം മോഷ്ടിച്ച് അവർ ഓടി രക്ഷപ്പെട്ടു. കവർച്ചയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മദനായകനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു .

Read More

സ്കൂൾ മേൽക്കൂര തകർന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവം; അപകട മുന്നറിയിപ്പ് നൽകി : അധ്യാപകർ അപ്പോഴും ആഹാരം കഴിക്കുന്ന തിരക്കില്ലെന്ന് വിദ്യാർത്ഥികൾ

ജയ്‌പൂർ : രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാർത്ഥികൾ. മേൽക്കൂരയിൽ നിന്ന് കല്ലുകൾ വീഴുന്നുവെന്ന കാര്യം കുട്ടികൾ നേരത്തെ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിക്കില്ലെന്നും കുട്ടികളോട് ക്ലാസിൽ തന്നെ തുടരാനായിരുന്നു അധ്യാപകരുടെ നിർദേശം. അന്വേഷണത്തിൻ്റെ ഭാഗമായി സംഭവത്തിൽ വീഴ്ച വരുത്തിയ അഞ്ച് സ്കൂൾ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ ഝലാവറിലെ സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് 7 കുട്ടികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മേൽക്കൂരയിലെ കല്ലുകൾ അടർന്ന്…

Read More

സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനൊപ്പം കോ​ഴി​മു​ട്ട വിളമ്പരുത്; പ്രതിഷേധവുമായി രക്ഷിതാക്കൾ

ബെംഗളൂരു : സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനൊപ്പം കോ​ഴി​മു​ട്ട വി​ള​മ്പു​ന്ന​തി​നെ​തി​രെ രക്ഷിതാക്കളുടെ പ്രതിഷേധം. മാ​ണ്ഡ്യ ജി​ല്ല​യി​ലാണ് സംഭവം. മു​ട്ട വി​ത​ര​ണം തുടരുകയാണെങ്കിൽ കുട്ടികളെ സ്കൂ​ളി​ല​യ​ക്കി​ല്ലെ​ന്നാ​ണ് രക്ഷിതാക്കളുടെ ഭീ​ഷ​ണി. അ​ള​കെ​രെ ഗ്രാ​മ​ത്തി​ലെ ഗ​വ. ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ ഒ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. സർക്കാർ മുട്ട വിതരണം പൂർണമായും നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടി.സി നൽകുക എന്നീ ആവശ്യങ്ങളാണ് രക്ഷിതാക്കൾ മുന്നോട്ട് വെച്ചത്. സ്കൂൾ ക്ഷേത്രത്തിന് സമീപമെന്നിരിക്കെ മു​ട്ട വി​ത​ര​ണം ഗ്രാ​മ​വാ​സി​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ എന്നാണ് ഇവർ ഉന്നയിക്കുന്ന വാദം. ഗ്രാ​മ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പാ​ര​മ്പ​ര്യം…

Read More

മദ്യപിച്ചെത്തി സ്കൂൾ വരാന്തയിലെ ഉറക്കം പതിവ് സംഭവം; പ്രധാനധ്യാപകന് സസ്‌പെൻഷൻ

ബെംഗളൂരു : ജോലി സമയത്ത് സ്കൂളിലെ പ്രധാനധ്യാപകനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. റാ​യ്ച്ചൂ​ർ ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​ൻ കെ.​വി. നിം​ഗ​പ്പ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. കഴിഞ്ഞ ദിവസമാണ് സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ മു​റി​ക്കു​പു​റ​ത്തുള്ള വ​രാ​ന്ത​യി​ൽ മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങുന്ന തരത്തിൽ അധ്യാപകനെ കണ്ടെത്തിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ രക്ഷിതാക്കളും, വിദ്യാർത്ഥികളും പങ്കുവെച്ചതിന് പിന്നാലെയാണ് ഹെ​ഡ്മാ​സ്റ്റ​റെ സ​സ്പെ​ൻ​ഡ് ചെയ്‌തത്‌. ഇതാദ്യമായല്ല ഇങ്ങനെയൊരു സംഭവമെന്നും സ്ഥിരമായി പ്രധാനധ്യാപകൻ സ്കൂളിൽ മദ്യപിച്ചാണ് വരാറുള്ളതെന്നും അ​ധ്യാ​പ​ന ചു​മ​ത​ല​ക​ൾ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ൾ ആ​വ​ർ​ത്തി​ച്ച് പ​രാ​തി ന​ൽ​കി​യിരുന്നെങ്കിലും വിഷയത്തിൽ…

Read More

ഇനി, ബെംഗളൂരുവിലെ മെട്രോ, ബസ്, തുടങ്ങി പല ഗതാഗതമാർഗങ്ങൾ ഒറ്റ ടാപ്പിലൂടെ പ്ലാൻ ചെയ്യൂ; നഗരയാത്ര സുഗമമാക്കാൻ ‘നമ്മ ട്രാൻസിറ്റ്’ പുതിയ സംവിധാനം ഒരുക്കുന്നു

ബെംഗളൂരു: ബെംഗളൂരു നിവാസികളുടെ യാത്ര എളുപ്പമാക്കാൻ ‘നമ്മ യാത്രി’ മൊബൈൽ ആപ്ലിക്കേഷനിൽ പുതിയസംവിധാനം. വേഗത്തിലും കുറഞ്ഞനിരക്കിലുമുള്ള യാത്ര തിരഞ്ഞെടുക്കാൻ ഇതുമൂലം സാധിക്കും. യാത്രക്കാർക്ക് മെട്രോ, ബസ്, അവസാന മൈൽ യാത്രകൾ ഒറ്റ ടാപ്പിൽ ആസൂത്രണം ചെയ്യാനും പൂർത്തിയാക്കാനും പ്രാപ്തമാക്കുന്ന പുതിയ നമ്മ ട്രാൻസിറ്റ് ഫീച്ചറാണ് ആപ്പിൽ ഒരുക്കുന്നത്. ചില സ്ഥലങ്ങളിലേക്കുപോകുന്നതിന് ഓട്ടോമാത്രം തിരഞ്ഞെടുത്താൽ വേഗത്തിൽ എത്താൻസാധിക്കില്ല. അപ്പോൾ നിശ്ചിതദൂരം ഓട്ടോയിൽ യാത്രചെയ്യുകയും തുടർയാത്രയ്ക്ക് മെട്രോ സർവീസ് ഉപയോഗിക്കുകയുംചെയ്യാം. കുറച്ചുദൂരം നടക്കുന്നതും വേഗത്തിലെത്താൻ സാഹിയിക്കും. ഇത്തരത്തിൽ ഒരോസമയത്തും ഏറ്റവും സുഗമമായ യാത്രയ്ക്ക് പല യാത്രാമാർഗങ്ങൾ ഒന്നിപ്പിച്ചുകൊണ്ടുള്ള…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി നേതാവടക്കം കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, ജീവനോടെ കുഴിച്ചിടാന്‍ ശ്രമം; രക്ഷകരായത് നാട്ടുകാർ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു. ഒഡീഷയിലെ ജഗത്പൂര്‍ ജില്ലയിലാണ് സംഭവം. നാട്ടുകാർ സമയോചിതമായി ഇടപെട്ടതോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പ്രതികളില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമന്‍ ഒളിവിലാണ്. അറസ്റ്റിലായ പ്രതികള്‍ രണ്ടും സഹോദരന്മാരാണ്. ജഗത്പൂരിലെ ബനാഷ്ബാര ഗ്രാമത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാഗ്യധര്‍ ദാസ്, പഞ്ചാനന്‍ ദാസ് എന്നീ സഹോദരന്മാരും, സുഹൃത്ത് തുളു ബാബുവും  ബിജെപി നേതാവുമായ അമരേഷ് ജെന എന്നിവര്‍ ചേര്‍ന്ന് നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നു. എന്നാല്‍ ഇതിനിടെ പെണ്‍കുട്ടി…

Read More

കെജിഎഫ് സിനിമകണ്ട്‌ പണക്കാരനാകാൻ നാടുവിട്ട അമ്മ മരിച്ച 17 കാരൻ ഒന്നരവർഷത്തിനുശേഷം തിരിച്ചെത്തി

ബെംഗളൂരു : അമ്മ മരിച്ച കലബുറഗി സ്വദേശിയായ കൗമാരക്കാരൻ കെജിഎഫ് സിനിമയിൽ നിന്നുള്ള പ്രചോദനത്താൽ പണക്കാരനാകാൻ നാടുവിട്ട 17-കാരൻ ഒന്നര വർഷത്തിനുശേഷം വീട്ടിൽതിരിച്ചെത്തി. സ്കൂൾ വിദ്യാഭ്യാസ പോലും പൂർത്തിയാക്കാത്ത കുട്ടി ഒരു ദിവസം രാത്രിയിൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വീട്ടുകാർ ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിച്ചില്ല. 2023 ഡിസംബറിൽ മുംബൈയിലേക്ക് വണ്ടികയറിയത്. കെജിഎഫിലെ നായകനെപ്പോലെ ധനികനാകുകയായിരുന്നു ലക്ഷ്യം. എന്നാൽ ജീവിതത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. മുംബൈയിൽ എത്തിയ കുട്ടി അവിടെയുണ്ടായിരുന്ന കർണാടക സ്വദേശിയുടെ സഹായത്താൽ ഹോട്ടലിൽ ജോലിയ്ക്ക് കയറി. അവിടെ ജോലിചെയ്യുന്നതിനിടെയിലാണ് അതിനിടെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ…

Read More

പ്രളയസമാന മഴയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്; ഭാരവാഹനങ്ങൾക്ക് ഓഗസ്റ്റ് 15 വരെ ഗതാഗതനിരോധനം;

മൈസൂരു : കുടക് ജില്ലയിൽ ഓഗസ്റ്റ് മാസം പ്രളയസമാനമഴയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിൽഭീഷണിയെ തുടർന്ന് ജില്ലയിൽ ഭാരവാഹനങ്ങൾക്ക് ഓഗസ്റ്റ് 15 വരെ ഗതാഗതനിരോധനമാണ്. ഈ നിയന്ത്രണം നിലവിൽതന്നെ കേരളത്തിലെ ചരക്കുനീക്കത്തെ ബാധിക്കുന്നുണ്ട്. മുന്നറിയിപ്പ് യാഥാർഥ്യമായാൽ ഓണക്കാലത്തടക്കം കേരളത്തിലേക്കുള്ള ചരക്കുനീക്കം പൂർണമായും സ്തംഭിച്ചേക്കും. ഇതോടെ ജില്ലയിലെ മലയാളികർഷകരും ജാഗ്രതയിലാണ്. മഴയിൽ കൂടുതൽ നാശമുണ്ടായാൽ കുടകിൽനിന്ന് കണ്ണൂർ, വയനാട് ജില്ലകൾ വഴിയുള്ള പച്ചക്കറി അടക്കമുള്ള ചരക്കുനീക്കത്തെയും ബാധിച്ചേക്കും. ഓഗസ്റ്റിൽ കനത്തമഴയിൽ സ്വത്തുക്കൾക്ക് നാശനഷ്ടം, പ്രാദേശിക വെള്ളപ്പൊക്കം, വിളനാശം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ ഉദ്യോഗസ്ഥരും…

Read More

പുഴയിൽ വാഹനം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മകൻ മരിച്ചു; മനംനൊന്ത് അമ്മ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു : മകൻ അപകടത്തിൽ മരിച്ചതിൽ മനംനൊന്ത് അമ്മ മകന്റെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. ചിക്കമഗളൂരു ജില്ലയിലെ കലാസ താലൂക്കിലെ കൊളമഗെ ഗ്രാമത്തിലാണ് സംഭവം. രവികല (48) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവർക്ക് പിക്കപ്പ് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഭദ്ര നദിയിലേക്ക് മറിഞ്ഞ് രവികലയുടെ മകൻ ശമന്ത് (23) മരിച്ചു. കുന്നുകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് റോഡരികിൽ തന്റെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുണ്ടായ വൈദ്യുത തൂണിൽ ഇടിച്ച് സമീപത്ത് ഒഴുകുന്ന ഭദ്ര നദിയിലേക്ക് വീണാണ് ശമന്ത്…

Read More

രാമേശ്വരം കഫേയിലെ ഭക്ഷണത്തിൽ പുഴുവിനെ ഇട്ടത് ഉപഭോക്താവ്; പരാതിയുമായി കഫേ ഉടമ

ബെംഗളൂരു : ദേവനഹള്ളിയിലെ കെംപെഗൗഡ വിമാനത്താവളത്തിലെ രാമേശ്വരം കഫേയിൽ ലഘുഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ബഹളം വച്ച ഉപഭോക്താവിനെതിരെ പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്തുവെന്ന കുറ്റം ചുമത്തി പരാതി. വ്യാഴാഴ്ച രാവിലെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാമേശ്വരം കഫേയിൽ ഒരു ഉപഭോക്താവ് പൊങ്കൽ വാങ്ങി കഴിക്കുന്നതിനിടെ അതിൽ നിന്ന് പുഴുവിനെ കണ്ടെത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ വൈറലായതോടെ, രാമേശ്വരം കഫേ സ്ഥിതിഗതികൾ വ്യക്തമാക്കി ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ഉപഭോക്താക്കൾ ഭക്ഷണത്തിൽ മായം കലർന്നതായി വ്യാജമായി ആരോപിക്കുകയും ബ്രാൻഡിന്റെ പ്രശസ്തിക്ക്…

Read More
Click Here to Follow Us