ഇടവേള 15 മിനിറ്റായി ചുരുങ്ങും; നമ്മ മെട്രോ യെല്ലോ ലൈനിൽ സർവീസ് നടത്താൻ അഞ്ചാമത്തെ തീവണ്ടി ഉടൻ എത്തും

ബെംഗളൂരു : ബെംഗളൂരുവിലെ മെട്രോ യെല്ലോ ലൈനിൽ സർവീസ് നടത്താൻ അഞ്ചാമത്തെ തീവണ്ടി ഉടൻ എത്തും.

ഏതാനുംദിവസങ്ങൾക്കുള്ളിൽ പുതിയ വണ്ടി എത്തുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥർ പറഞ്ഞു.

അടുത്തമാസം രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച പുതിയതീവണ്ടി സർവീസ് തുടങ്ങുമെന്നും പറഞ്ഞു. ഇതോടെ ഈ റൂട്ടിൽ മെട്രോ തീവണ്ടി സർവീസുകളുടെ ഇടവേള 15 മിനിറ്റായി ചുരുങ്ങുമെന്നും സൂചിപ്പിച്ചു.

  വനിതാ എസ്.ഐയെ മകൾ മർദിച്ച സംഭവം: മാപ്പപേക്ഷിച്ച് ബി.ജെ.പി എം.എൽ.എ; നിയമനടപടി നേരിടുമെന്ന് പ്രഖ്യാപനം

പശ്ചിമബംഗാളിലെ തിടഗാർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് ആണ് പുതിയ മെട്രോ കോച്ചുകൾ ബിഎംആർസിഎല്ലിന് കൈമാറുന്നത്. കോച്ചുകൾ അവിടെനിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടുകഴിഞ്ഞു.

ഹെബ്ബഗോഡി ഡിപ്പോയിലേക്കാണ് എത്തിച്ചേരുക. ഇതിന്റെ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയശേഷമായിരിക്കും സർവീസിന് എത്തിക്കുക. രാത്രി സമയങ്ങളിൽ രണ്ടാഴ്ചത്തെ പരീക്ഷണ ഓട്ടം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ബെംഗളൂരുവിൽ ഐടി സ്ഥാപനങ്ങൾ ഏറെയുള്ള ഇലക്ട്രോണിക് സിറ്റി മേഖലയിലേക്ക് നിർമിച്ച യെല്ലോ പാത ബെംഗളൂരുവിലെ മൂന്നാമത്തെ മെട്രോ റൂട്ടാണ്. ആർവി റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്ക് 19.15 കിലോ മീറ്റർ ദൈർഘ്യമുള്ള പാതയാണിത്.

  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts