ഉത്തരമലബാറിലേക്കുളള കേരള ആര്‍ടിസിയുടെ ആദ്യ ബസ് സര്‍വ്വീസ് ഉടന്‍ ആരംഭിക്കും; ടിക്കറ്റ് ബുക്കിങ് ഈ ആഴ്ച ആരംഭിക്കും; റൂട്ടും മറ്റ് വിശദാംശങ്ങളും

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ഉത്തരമലബാറിലേക്കുളള കേരള ആര്‍ടിസിയുടെ ആദ്യ എസി ബസ് ഉടന്‍ സര്‍വ്വീസ് ആരംഭിക്കും,

ബെംഗളൂരു – തലശ്ശേരി റൂട്ടിലാണ് എസി സീറ്റര്‍ ബസ് സര്‍വ്വിസ് ആരംഭിക്കുക.

നിലവിലെ ഡിലക്‌സ് ബസിന് പകരമാണ് എസി വരുന്നത്.

സമയം സംബന്ധിച്ച് അന്തിമതീരുമാനം ആകുന്നതോടെ ഈ ആഴ്ച തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

മൈസൂരു, ഹുന്‍സൂര്‍, വിരാജ്‌പേട്ട്, കുട്ടുപുഴ, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ് വഴിയായിരിക്കും സര്‍വ്വീസ്.

നിലവില്‍ കേരള ആര്‍ടിസിക്ക് ബെംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് 2 ഡീലക്‌സ് സര്‍വ്വീസുകളാണ് ഉളളത്.

കണ്ണൂര്‍ പയ്യന്നൂര്‍ കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വ്വീസുകള്‍.

കര്‍ണാടക ആര്‍ടിസിക്ക് ബെംഗളൂരുവില്‍ നിന്ന് തലശ്ശേരി, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്ക് ആരംഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔട്ടർ റിംഗ് റോഡിലെ വൈറ്റ് ടോപ്പിംഗ്: എതിർപ്പുമായി ഐ.ടി കമ്പനികൾ; ആവശ്യം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts