ബെംഗളൂരു : കർണാടകത്തിലെ വിവിധ സർക്കാർ ഭവനപദ്ധതികളിൽ ന്യൂനപക്ഷ വിഭാഗത്തിന് 15 ശതമാനം സംവരണമേർപ്പെടുത്താൻ തീരുമാനം.
നിലവിലെ 10 ശതമാനം സംവരണം 15 ആക്കി വർധിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് ഭവനരഹിതർ ന്യൂനപക്ഷ വിഭാഗങ്ങളിലാണു കൂടുതലെന്നുകണ്ടാണ് നടപടിയെന്ന് യോഗതീരുമാനങ്ങൾ വിവരിച്ച നിയമ-പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
സംസ്ഥാന ഭവനവകുപ്പ് നടപ്പാക്കുന്ന എല്ലാ പദ്ധതികളിലും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 15 ശതമാനം സംവരണം ലഭിക്കും.
മുസ്‌ലിം സമുദായത്തിന് കോൺഗ്രസ് സർക്കാർ നിയമംമറികടന്ന് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നെന്ന് ബിജെപി ആരോപിച്ചുവരുന്നതിനിടെയാണ് പുതിയ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.