വീട്ടുകാരുമായി പിണങ്ങി സ്‌കൂള്‍ ബാഗുമെടുത്ത് ഇറങ്ങിപ്പോയി; മലപ്പുറത്ത് 12കാരനെ കാണാനില്ല

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ നിന്നും പന്ത്രണ്ടുവയസ്സുകാരനെ കാണ്മാനില്ല. വളാഞ്ചേരി സ്വദേശി ഷിഹാബിന്‌റെ മകന്‍ ഷാദിലിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് അഞ്ച് മണി മുതലാണ് ഷാദിലിനെ കാണാതായത്. സ്‌കൂളില്‍ നിന്നും വന്നതിന് ശേഷം വീട്ടുകാരുമായി പിണങ്ങിയിരുന്നു.

തുടര്‍ന്ന് ബാഗുമെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കുട്ടിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു

കുട്ടിയെ കണ്ടുകിട്ടുന്നവര്‍ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലോ 7907388314 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts